ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Tuesday, 28 October 2014

വീണ്ടുമൊരു കേരളപ്പിറവി ദിനമെത്തുമ്പോള്‍

 "പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും  

സ്വച്ഛാബ്ധി മണല്‍ത്തിട്ടാം-
പാദോപദാനം പൂണ്ടും
പള്ളികൊണ്ടീടുന്നനിന്‍ പാര്‍ശ്വയുഗ്മത്തെ
കാത്തുകൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ...
ആഴിവീചികളനുവേലം
വെണ്‍നുരകളാല്‍തോഴികള്‍ പോലെ
തവ ചാരുതൃപ്പാദങ്ങളില്‍തൂവെള്ളിച്ചിലങ്കയണിയിക്കുന്നൂ
തൃപ്തി-കൈവരാഞ്ഞഴിക്കുന്നു...
പിന്നെയും തുടരുന്നു....

'കേരളത്തെപ്പറ്റി മഹാകവി വള്ളത്തോള്‍ പാടി. ഹരിതാഭമായ കേരളത്തെക്കുറിച്ച് കവികളും കലാകാരന്മാരും ഏറെ വര്‍ണ്ണിച്ചിട്ടുണ്ട്. അത്രയ്ക്ക് സുന്ദരമാണ് ഈ മനോഹരതീരം. "ദൈവത്തിന്റെ സ്വന്തം നാട്' എന്ന് പ്രകീര്‍ത്തിക്കപ്പെട്ട നമ്മുടെ കേരളത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്.ചരിത്രമുറങ്ങുന്ന മണ്ണ്ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നീണ്ടുകിടക്കുന്ന സംസ്ഥാനമാണ് കേരളം. 44 നദികള്‍ ഈ ഭൂപ്രദേശത്തെ ആര്‍ദ്രമാക്കുന്നു. തനതായ ഭാഷയും സാഹിത്യവും കലയും നമുക്കുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത രാഷ്ട്രീയപ്രബുദ്ധതയുമുണ്ട്.
മലയാളികളുടെ കൂട്ടായ്മയുടെയും നിരന്തര സമരങ്ങളുടെയും ഫലമായാണ് ഭാഷാസംസ്ഥാനം രൂപീകൃതമായത്. 1949 ജൂലൈ ഒന്നിന് തിരുവനന്തപുരവും കൊച്ചിയും സംയോജിപ്പിക്കപ്പെട്ടു. 1956ലെ സംസ്ഥാന പുനസ്സംഘടന നിയമപ്രകാരം തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാല് തെക്കന്‍ താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും തിരുവിതാംകൂര്‍-കൊച്ചിയില്‍നിന്ന് വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറ ജില്ലയിലെ കാസര്‍കോടും ചേര്‍ക്കപ്പെട്ടു. അങ്ങനെ 1956 നവംബര്‍ ഒന്നിന് ഐക്യകേരളം എന്ന സ്വപ്നം പൂവണിഞ്ഞു.
ലോകത്തോളം വളര്‍ന്ന്കേരളത്തിന് നൂറ്റാണ്ടുകള്‍ നീണ്ട സാമൂഹ്യവികാസത്തിെന്‍റ ചരിത്രമുണ്ട്. പ്രാചീന കേരളം വിശാലമായ തമിഴകത്തിെന്‍റ ഭാഗമായിരുന്നത്രെ. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചുനൂറ്റാണ്ട് കേരളചരിത്രം രൂപപ്പെട്ടുവരുന്ന കാലഘട്ടമാണ്. വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കര്‍ക്കനാട് എന്നിങ്ങനെ അന്നത്തെ കേരളം അഞ്ചുനാടുകളായി വിഭജിക്കപ്പെട്ടിരുന്നു.
പ്രാചീന തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ മൂന്ന് രാഷ്ട്രീയശക്തികളാണ് ഇക്കാലത്ത് ഉണ്ടായിരുന്നത്. തെക്ക് ആയ്രാജ്യം, അതിന് വടക്ക് ചേരരാജ്യം, വടക്കേ അറ്റത്ത് ഏഴിമല രാജവംശം. കേരളത്തിെന്‍റ വിഭവസമ്പത്ത് പഴയകാലത്തുതന്നെ വിദേശീയരെ ആകര്‍ഷിച്ചിരുന്നു. ഗ്രീക്ക്, റോമന്‍ രാജ്യങ്ങളുമായി വാണിജ്യബന്ധം നടന്നിരുന്നതായി സംഘകാല കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ കേരളം അരനൂറ്റാണ്ട് മുമ്പുള്ള കേരളം എങ്ങനെയായിരുന്നു? സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്.
സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ജീവിതത്തിലെ ഒരുവിധ അവകാശങ്ങളും നല്‍കിയിരുന്നില്ല. തൊഴില്‍ വിഭജനം അനുസരിച്ച് ജാതികള്‍ തമ്മിലുള്ള ഉച്ചനീചത്വം കല്‍പ്പിക്കപ്പെട്ടിരുന്നു. വഴിനടക്കാന്‍, ആരാധന നടത്താന്‍, സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍, നല്ല ഭക്ഷണം കഴിക്കാന്‍, നല്ല ഭാഷ സംസാരിക്കാന്‍, നിവര്‍ന്നുനില്‍ക്കാന്‍, താടിയും മീശയും വടിക്കാ ന്‍- തുടങ്ങി ഒരു പൗരെന്‍റ പ്രാഥമിക ആവശ്യങ്ങളില്‍നിന്നെല്ലാം താഴ്ന്നജാതിക്കാരെയും പാവപ്പെട്ടവരെയും മാറ്റിനിര്‍ത്തിയിരുന്നു.
ഭ്രാന്താലയത്തില്‍നിന്ന് മനുഷ്യാലയത്തിലേക്ക് കഴിഞ്ഞ നൂറ്റാണ്ടിെന്‍റ ആരംഭത്തിലാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ വന്നത്. കേര ളത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കണ്ട് ഇതൊരു ഭ്രാന്താലയമാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയിലൂടെ മനുഷ്യന് നടക്കാന്‍ പാടില്ലെന്ന് വിധിക്കുന്ന നാടിന് മറ്റെന്ത് വിശേഷണമാണ് നല്‍കാനാവുക! നമ്മുടെ പൂര്‍വികര്‍ ഭ്രാന്താലയമായിരുന്ന കേ രളത്തെ മനുഷ്യാലയമാക്കി.
പി കൃഷ്ണപിള്ള, എ കെ ജി, കേളപ്പന്‍, ഇ എം എസ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ശ്രീനാരായണഗുരു, അയ്യങ്കാളി, വാഗ്ഭടാനന്ദഗുരു, സഹോദരന്‍ അയ്യപ്പന്‍, പൊയ്കയില്‍ യോഹന്നാന്‍, വക്കം അബ്ദുള്‍ ഖാദര്‍ തുടങ്ങിയ നവോത്ഥാന നായകരും വള്ളത്തോള്‍, കുമാരനാശാന്‍, വി ടി ഭട്ടതിരിപ്പാട്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, വയലാര്‍, ഒ എന്‍ വി തുടങ്ങിയ എഴുത്തുകാരും കേരളത്തെ മനുഷ്യാലയമാക്കിത്തീര്‍ക്കുന്നതില്‍ വഹിച്ച പങ്ക് വലുതാണ്.
മാതൃകയായ നാട് ചെറിയ നാടാണെങ്കിലും കേരളം പലതുകൊണ്ടും ലോകപ്രശസ്തിനേടി. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, സ്ത്രീകളുടെ മെച്ചപ്പെട്ട പദവി, ജനസംഖ്യ നിയന്ത്രണം എന്നിങ്ങനെ. "കേരളമോഡല്‍' എന്നത് ആഗോള ചര്‍ച്ചാ വിഷയമായി. ഇവിടത്തെ കഥകളിയും കളരിപ്പയറ്റും തെയ്യവും പടയണിയും പഞ്ചകര്‍മ്മ ചികിത്സയും മറ്റും കടല്‍കടന്ന് വിദൂരദേശങ്ങളിലും എത്തിയിട്ടുണ്ട്.ശുചിത്വകേരളം സുന്ദരകേരളംഈ നാട് നമ്മുടെ സമ്പത്താണ്. നമ്മുടെ കേരളത്തിന്റെ വൃത്തിയും വെടിപ്പും നമുക്ക് നിലനിര്‍ത്താന്‍ കഴിയണം. കുന്നും പുഴയും വായുവും സംരക്ഷിക്കാന്‍ നമുക്ക് കഴിയണം. കൃഷിസംസ്കാരം വിളയുന്ന നാട്. ശുചിത്വമുള്ള നാട്. വിദ്യാലയവും വീടും പരിസരങ്ങളും ശുചിത്വമുള്ളതാക്കാന്‍ നമുക്ക് ശ്രമിച്ചുകൂടേ? നാടൊന്നായി ഈ കടമ ഏറ്റെടുത്താല്‍ കേരളം സുന്ദരമാകും. അതിനാകട്ടെ ഇക്കുറി കേരളപ്പിറവി ആഘോഷങ്ങളിലെ ഊന്നല്‍.

കേരളാംബയുമായി ഒരു അഭിമുഖം

കുട്ടികള്‍: അമ്മയെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കേരളാംബയോട് ചില കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. കേരളം: അമ്മയെപ്പോലെയല്ല, അമ്മ തന്നെയാണ്. വാക്കുകളിലൂടെയല്ല; പ്രവൃത്തികളിലൂടെ എന്റെ മക്കള്‍ അത് തെളിയിക്കണം. ആട്ടെ, നിങ്ങള്‍ക്കെന്താണ് അറിയേണ്ടത്
?കുട്ടികള്‍: കേരളത്തെ "ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്.
കേരളം: ആത്മപ്രശംസയായി കരുതില്ലെങ്കില്‍ പറയാം. എന്റെ സൗന്ദര്യം തന്നെയാകാം അതിന് കാരണം. അത്രയ്ക്കുണ്ട് പ്രകൃതിഭംഗി. ലോകത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണല്ലോ ഇവിടം. 44 നദികളും തടാകങ്ങളും കായലുകളും അതിമനോഹരമായ തീരങ്ങളും കാടുകളും മലകളും താഴ്വരകളും സസ്യനിബിഡമായ മറ്റുപ്രദേശങ്ങളും കാണുമ്പോള്‍ "ദൈവത്തിന്റെ സ്വന്തം നാടെ'ന്നു പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ സമ്പന്നത കൊള്ളയടിക്കുന്ന ധൂര്‍ത്തപുത്രന്മാരും എനിക്കുണ്ട്.
കുട്ടികള്‍: ആരെയാണ് ധൂര്‍ത്തപുത്രന്മാരെന്ന് വിശേഷിപ്പിച്ചത്.
കേരളം: ഭൂമിയുടെ ശ്വാസകോശങ്ങളായ വനം നശിപ്പിക്കുന്നവര്‍, തെളിനീരൊഴുകിയിരുന്ന നദികളിലേക്ക് ഫാക്ടറികളിലെ മലിനജലം ഒഴുക്കുന്നവര്‍, ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്നവര്‍, പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്നവര്‍, കൃഷിയിടങ്ങള്‍ നികത്തി മണിമാളിക പണിയുന്നവര്‍, ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനി പ്രയോഗിക്കുന്നവര്‍ ഇവരെല്ലാം ധൂര്‍ത്തപുത്രന്മാര്‍തന്നെ. ആവശ്യത്തിന് മഴ കിട്ടുന്നുണ്ട്. എന്നിട്ടും നമുക്ക് ശുദ്ധജലക്ഷാമം അനുഭവിക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടവരുത്തുന്നവര്‍ ഈ നാടിന്റെ ശാപമാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ എന്റെ മക്കളേ, നിങ്ങളെങ്കിലും ശ്രമിക്കണം
കുട്ടികള്‍: തീര്‍ച്ചയായും ഞങ്ങള്‍ ശ്രമിക്കും. ധാരാളം വിനോദസഞ്ചാരികള്‍ ഇവിടെ സന്ദര്‍ശനത്തിനായി എത്താറുണ്ടല്ലോ? ആ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഞങ്ങള്‍ക്കും കാണണമെന്നുണ്ട്. അവ ഏതെല്ലാമെന്ന് പറയാമോ?
കേരളം: വിനോദസഞ്ചാരികള്‍ക്കും പഠനയാത്രസംഘങ്ങള്‍ക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അവ ഏതെല്ലാമെന്ന് പറയാം. ശ്രീപത്മനാഭസ്വാമിക്ഷേത്രം. തിരുവനന്തപുരം മൃഗശാല, പ്ലാനറ്റേറിയം, ശംഖുമുഖം ബീച്ച്, കവടിയാര്‍ കൊട്ടാരം, നെയ്യാര്‍ഡാം, പൊന്‍മുടി, പെപ്പാറ വന്യമൃഗ സംരക്ഷണകേന്ദ്രം, കോവളം, അഗസ്ത്യകുടം, പത്മനാഭപുരംകൊട്ടാരം, വര്‍ക്കല പാലരുവി വെള്ളച്ചാട്ടം, ശാസ്താംകോട്ട തടാകം, പെരുന്തേനരുവി വെള്ളച്ചാട്ടം, പാതിരാമണല്‍ ദ്വീപ്, കൃഷ്ണപുരംപാലസ്, പുന്നപ്രവയലാര്‍ രക്തസാക്ഷിമണ്ഡപം, കുമരകം പക്ഷിസങ്കേതം, ഇലവീഴപുഞ്ചിറ, ഇടുക്കി ആര്‍ച്ച്ഡാം, തേക്കടി, മൂന്നാര്‍ ഇരവിക്കുളം, തോമന്‍കുന്ന് വെള്ളച്ചാട്ടം, മട്ടാഞ്ചേരി കൊട്ടാരം, ജൂതസിനഗോഗ്, ബോള്‍ഗാട്ടിദ്വീപ്, തൃപ്പൂണിത്തുറ ഹില്‍പാലസ്, മംഗള പക്ഷിസംരക്ഷണ കേന്ദ്രം, പീച്ചിഡാം, വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂര്‍, അതിരപ്പിള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടം, ചിമ്മിനി വന്യ മൃഗസംരക്ഷണകേന്ദ്രം, കോഴിക്കോട് ബീച്ച്, കാപ്പാട്, ബേപ്പൂര്‍ തുറമുഖം, പെരുവണ്ണാമുഴി, എട ക്കല്‍ഗുഹ, തിരുനെല്ലി, സൂചിപ്പാറ, മീന്‍മുട്ടി വെള്ളച്ചാട്ടം, ബാണാസുരസാഗര്‍ അണക്കെട്ട്, തലശേരി കോട്ട, കണ്ണൂര്‍ സെന്റ്ആഞ്ജലോസ് കോട്ട, ആറളം, ഏഴിമല, പയ്യാമ്പലംബീച്ച്, ധര്‍മടം ദ്വീപ്, പഴശിഡാം, ബേക്കല്‍കോട്ട, ചന്ദ്രഗിരികോട്ട ഇങ്ങനെ എത്രയെത്ര കേന്ദ്രങ്ങളാണെ ന്നോ...!.  ഈ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഏതേതു ജില്ലകളിലാണെന്ന് കണ്ടെത്തി വേര്‍തിരിച്ചെഴുതണേ. ആ ജില്ലകളിലെ മറ്റ് സന്ദര്‍ശക കേന്ദ്ര ങ്ങളും എഴുതിച്ചേര്‍ക്കുമല്ലോ
കുട്ടികള്‍: കേരളത്തിലെ ഓരോ പ്രദേശത്തിനും ഇപ്പോഴുള്ള പേരുവന്നതിന്റെ പിന്നില്‍ ഒരു കഥയുണ്ടാവുമല്ലോ? അത്തരം കുറച്ചു സ്ഥലനാമകഥകള്‍ പറഞ്ഞുതരാമോ?
കേരളം: നിങ്ങളുടെ സമീപപ്രദേശത്തുള്ള സ്ഥല ങ്ങള്‍ക്ക് ആ പേരുവന്നതെങ്ങനെയെന്ന് മുതിര്‍ന്നവരോട് ചോദിച്ചറിയാന്‍ ശ്രമിക്കണം. എനിക്ക് കേരളം എന്ന പേരുവന്നതെങ്ങനെയെന്ന് ആദ്യം പറയാം.ചേരരാജാക്കന്മാരുടെ ഭരണത്തിലായിരുന്ന അളം (തീരദേശം) ചേരളവും അതു പിന്നീട് കേരളവുമായി മാറിയതായിരിക്കാം. അല്ലെങ്കില്‍ കടലില്‍നിന്ന് കരയോട് ചേര്‍ന്ന സ്ഥലം (ചേര്+അളം) ചേരളവും പിന്നീട് കേരളവും ആയി മാറിയതായിരിക്കാം. ഇനി മറ്റു സ്ഥലങ്ങളെക്കുറിച്ച് ചുരുക്കിപ്പറയാം. സ്ഥലനാമകഥകളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളകാര്യവും മറക്കരുത്.
കണ്ണൂര്‍: കണ്ണന്‍ (ശ്രീകൃഷ്ണന്‍) ഊര് (സ്ഥലം) ഇവ ചേര്‍ന്ന് ഉണ്ടായിയെന്നും കാനത്തൂര്‍ ഗ്രാമത്തില്‍നിന്നാണ് ഈ പേരുണ്ടായതെന്നും പറയുന്നു. കോഴിക്കോട്: കോഴി കൂവിയാല്‍ കേള്‍ക്കാവുന്നത്ര ചുരുങ്ങിയസ്ഥലം ആയതുകൊണ്ട് / കോവില്‍കോട് എന്ന പദം രൂപാന്തരപ്പെട്ടുണ്ടയത്. പൊന്നാനി: പൊന്‍നാണയത്തില്‍നിന് ന്താനൂര്‍: താന്നി മരങ്ങളില്‍നിന്ന് സുല്‍ത്താന്‍ബത്തേരി - ഗണപതിവട്ടം എന്നായിരുന്നു പഴയ പേര്. ടിപ്പുസുല്‍ത്താന്‍ കോട്ട കെട്ടിയതോടെയാണ് ഈ പേരുവന്നത്. പാലക്കാട്: കൃഷി ചെയ്യാതെ തരിശായി കിടന്ന പ്രദേശത്തെ പാല എന്നും വനമായിരുന്ന സ്ഥ ലം കാട് എന്നും അറിയപ്പെട്ടു. രണ്ടും കൂടിച്ചേര്‍ന്ന് പാലക്കാട് ആയി. ജൈനരുടെ പാലി എന്ന ഭാഷയുമായി ബന്ധപ്പെട്ടാണ് ഉണ്ടായതെന്നും പറയുന്നു. തൃശൂര്‍: തിരുശിവപുരം എന്ന വാക്കില്‍നിന്ന് തൃശ്ശിവപേരൂരും തൃശൂരും ഉണ്ടായി. എറണാകുളം: ഋഷിനാഗകുളം രൂപാന്തരപ്പെട്ടുണ്ടായി എന്നും ശിവദേവന്റെ സ്ഥലം എന്നര്‍ഥമുള്ള ഇരയ്നാര്‍ കുളത്തില്‍നിന്നാണ് എറണാകുളം ഉണ്ടായതെന്നും പറയുന്നു. പീരുമേട്: കുട്ടിക്കാനത്ത് കബറടക്കിയിട്ടുള്ള പീര്‍മുഹമ്മദ് എന്ന മുസ്ലീം സിദ്ധന്റെ പേരില്‍നിന്ന്. കോട്ടയം: രാജാവ് കോട്ടയ്ക്കകത്തു താമസിച്ചതുമൂലം. ആലപ്പുഴ: ആലം എന്ന പദത്തിന് വീതിയുള്ള എന്നര്‍ഥമുണ്ട്. പല പുഴകളും ചേര്‍ന്ന പ്രദേശ വും അതിനിടയ്ക്കുള്ള കരയുമാണ് ആലപ്പുഴ. അതുകൊണ്ട് വീതിയുള്ള പുഴ എന്ന അര്‍ഥത്തിലോ ആഴമുള്ള പുഴ എന്ന അര്‍ത്ഥത്തിലോ ആ ലപ്പുഴ എന്നു വന്നതാകാം.
കൊല്ലം: ഈ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. കൊല്ലവര്‍ഷത്തിന്റെ ആരംഭമാണ് ഈ പേരിനുകാരണം, കുളം കൊല്ലമായതാണ്, ഉയര്‍ന്ന സ്ഥലം എന്ന അര്‍ഥമുള്ള കോലില്‍നിന്ന് കൊല്ലം ഉണ്ടായി, കൊല നടന്ന സ്ഥലം, ചൈനക്കാര്‍ വ്യാപാരത്തിനുവന്നപ്പോള്‍ കൊയിലോണ്‍ (ചൈനീസ് ഭാഷയില്‍ വിപണി എന്നര്‍ഥം) എ ന്നു പേരുനല്‍കി. എന്നിങ്ങനെ വിവിധ വ്യാഖ്യാനമുണ്ട്തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ത്തിലെ ദേവനായ ശ്രീപത്മനാഭന്റെ അനന്ത ശയനവുമായി ബന്ധപ്പെട്ട് തിരു- അനന്തപുരം ഉണ്ടായി. ഇപ്പറഞ്ഞ പേരുകളിലെല്ലാം വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടാകാം. അതെല്ലാം മക്കള്‍ അന്വേഷിച്ചറിയണം. നിങ്ങളുടെ ഗ്രാമത്തിന്റെ പേരിന്റെ കഥയും അറിയണം.
കുട്ടികള്‍: എന്താണ് അമ്മയ്ക്ക് ഞങ്ങളോട് പറയാനുള്ളത്?
കേരളം: പറയാനേറെയുണ്ട്. നിങ്ങള്‍ കൃഷിയില്‍നിന്ന് അകന്നുപോകുന്നതുകാണുമ്പോള്‍ വല്ലാത്ത വേദന തോന്നുന്നു. ഭക്ഷണത്തിനുവേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നമ്മള്‍. കുട്ടികളായ നിങ്ങള്‍ കൃഷിയിലേക്കു മടങ്ങിവരണം. നിങ്ങള്‍ വിചാരിച്ചാല്‍ ഒരു മുളകുതൈയോ, ചീരയോ, വെണ്ട യോ നട്ടുവളര്‍ത്താനാവില്ലേ? ഒരു കോഴിക്കുഞ്ഞിന് തീറ്റകൊടുത്തു വളര്‍ത്താനാവില്ലേ?
കേരളീയരുടെ ജീവിത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനിച്ചിരുന്ന കാര്‍ഷികസംസ്കാരത്തെക്കുറിച്ച് നിങ്ങള്‍ വിശദമായി പഠിക്കണം. മലയാളത്തെ മറക്കുന്ന വിദ്യാഭ്യാസരീതിയും എന്നെ വേദനിപ്പിക്കുന്നുണ്ട്. ഒരേ വിദ്യാലയത്തില്‍ പഠിക്കേണ്ട കുട്ടികള്‍ പരിഷ്കാരത്തിന്റെ പേരില്‍ രണ്ടുവിദ്യാലയങ്ങളിലേക്കു പോകുന്ന കാഴ്ചയും സങ്കടമാണ്. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളികള്‍ സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ ആരുമറിയാതെ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് കണ്ട് ഞാന്‍ ലജ്ജിക്കാറുണ്ട്. ഇതിനൊക്കെ മാറ്റം വരുത്താന്‍ നിങ്ങള്‍ക്ക് ഒത്തൊരുമിച്ച് ശ്രമിച്ചുകൂടെ?
കുട്ടികള്‍: തീര്‍ച്ചയായും ഞങ്ങള്‍ ശ്രമിക്കും. വിലപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുതന്നതിന് അമ്മയോട് പ്രത്യേകം നന്ദിപറയുന്നു.
(കടപ്പാട് - ദേശാഭിമാനി അക്ഷരമുറ്റം )

കേരളം ഭരിച്ച മുഖ്യമന്ത്രിമാര്‍

1 ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ E. M. S. Namboodiripad.jpg ഏപ്രിൽ 5, 1957 ജൂലൈ 31, 1959 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
2 പട്ടം താണുപിള്ള Chief Minister of Kerala 2 - Pattam Thanupillai.jpg ഫെബ്രുവരി 22, 1960 സെപ്റ്റംബർ 26, 1962 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
3 ആർ. ശങ്കർ Chief Minister of Kerala 3 - R Shankar.jpg സെപ്റ്റംബർ 26, 1962 സെപ്റ്റംബർ 10, 1964 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
4 ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ E. M. S. Namboodiripad.jpg മാർച്ച് 6, 1967 നവംബർ 1, 1969 സി.പി.ഐ.(എം)
5 സി. അച്യുതമേനോൻ Chief Minister of Kerala 4 - C. Achuthamenon.jpg നവംബർ 1, 1969 ഓഗസ്റ്റ് 1, 1970 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
6 സി. അച്യുതമേനോൻ Chief Minister of Kerala 4 - C. Achuthamenon.jpg ഒക്ടോബർ 1, 1970 മാർച്ച് 25, 1977 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
7 കെ. കരുണാകരൻ Chief Minister of Kerala 5 - K. Karunakaran.jpg മാർച്ച് 25, 1977 ഏപ്രിൽ 25, 1977 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
8 എ.കെ. ആന്റണി എ.കെ. ആന്റണി.jpg ഏപ്രിൽ 27, 1977 ഒക്ടോബർ 27, 1978 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
9 പി.കെ. വാസുദേവൻ‌ നായർ P.K. Vasudevan Nair.jpg ഒക്ടോബർ 29, 1978 ഒക്ടോബർ 7, 1979 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
10 സി.എച്ച്. മുഹമ്മദ്കോയ Chief Minister of Kerala 8 - C.H. Muhammad Koya.jpg ഒക്ടോബർ 12, 1979 ഡിസംബർ 1, 1979 മുസ്ലീം ലീഗ്
11 ഇ.കെ. നായനാർ Ek nayanar.jpeg ജനുവരി 25, 1980 ഒക്ടോബർ 20, 1981 സി.പി.ഐ.(എം)
12 കെ. കരുണാകരൻ Chief Minister of Kerala 5 - K. Karunakaran.jpg ഡിസംബർ 28, 1981 മാർച്ച് 17, 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
13 കെ. കരുണാകരൻ Chief Minister of Kerala 5 - K. Karunakaran.jpg മേയ് 24, 1982 മാർച്ച് 25, 1987 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
14 ഇ.കെ. നായനാർ Ek nayanar.jpeg മാർച്ച് 26, 1987 ജൂൺ 17, 1991 സി.പി.ഐ.(എം)
15 കെ. കരുണാകരൻ Chief Minister of Kerala 5 - K. Karunakaran.jpg ജൂൺ 24, 1991 മാർച്ച് 16, 1995 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
16 എ.കെ. ആന്റണി എ.കെ. ആന്റണി.jpg മാർച്ച് 22, 1995 മേയ് 9, 1996 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
17 ഇ.കെ. നായനാർ Ek nayanar.jpeg മേയ് 20, 1996 മേയ് 13, 2001 സി.പി.ഐ.(എം)
18 എ.കെ. ആന്റണി എ.കെ. ആന്റണി.jpg മേയ് 17, 2001 ഓഗസ്റ്റ് 29, 2004 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
19 ഉമ്മൻ ചാണ്ടി Chief Minister of Kerala 10 - Oommen Chandy.jpg ഓഗസ്റ്റ് 31, 2004 മേയ് 18, 2006 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
20 വി.എസ്. അച്യുതാനന്ദൻ Chief Minister of Kerala 11 - V.S. Achuthanandan.jpg മേയ് 18, 2006 മേയ് 14 2011 സി.പി.ഐ.(എം)
21 ഉമ്മൻ ചാണ്ടി Chief Minister of Kerala 10 - Oommen Chandy.jpg മേയ് 18, 2011 തുടരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്

 കേരളത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

കേരളാംബയുമായി ഒരു അഭിമുഖം

"പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം-
പാദോപദാനം പൂണ്ടും
പള്ളികൊണ്ടീടുന്നനിന്‍ പാര്‍ശ്വയുഗ്മത്തെ
കാത്തുകൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ...
ആഴിവീചികളനുവേലം
വെണ്‍നുരകളാല്‍തോഴികള്‍ പോലെ
തവ ചാരുതൃപ്പാദങ്ങളില്‍തൂവെള്ളിച്ചിലങ്കയണിയിക്കുന്നൂ
തൃപ്തി-കൈവരാഞ്ഞഴിക്കുന്നു...
പിന്നെയും തുടരുന്നു....

'കേരളത്തെപ്പറ്റി മഹാകവി വള്ളത്തോള്‍ പാടി. ഹരിതാഭമായ കേരളത്തെക്കുറിച്ച് കവികളും കലാകാരന്മാരും ഏറെ വര്‍ണ്ണിച്ചിട്ടുണ്ട്. അത്രയ്ക്ക് സുന്ദരമാണ് ഈ മനോഹരതീരം. "ദൈവത്തിന്റെ സ്വന്തം നാട്' എന്ന് പ്രകീര്‍ത്തിക്കപ്പെട്ട നമ്മുടെ കേരളത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്.ചരിത്രമുറങ്ങുന്ന മണ്ണ്ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നീണ്ടുകിടക്കുന്ന സംസ്ഥാനമാണ് കേരളം. 44 നദികള്‍ ഈ ഭൂപ്രദേശത്തെ ആര്‍ദ്രമാക്കുന്നു. തനതായ ഭാഷയും സാഹിത്യവും കലയും നമുക്കുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത രാഷ്ട്രീയപ്രബുദ്ധതയുമുണ്ട്.
മലയാളികളുടെ കൂട്ടായ്മയുടെയും നിരന്തര സമരങ്ങളുടെയും ഫലമായാണ് ഭാഷാസംസ്ഥാനം രൂപീകൃതമായത്. 1949 ജൂലൈ ഒന്നിന് തിരുവനന്തപുരവും കൊച്ചിയും സംയോജിപ്പിക്കപ്പെട്ടു. 1956ലെ സംസ്ഥാന പുനസ്സംഘടന നിയമപ്രകാരം തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാല് തെക്കന്‍ താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും തിരുവിതാംകൂര്‍-കൊച്ചിയില്‍നിന്ന് വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറ ജില്ലയിലെ കാസര്‍കോടും ചേര്‍ക്കപ്പെട്ടു. അങ്ങനെ 1956 നവംബര്‍ ഒന്നിന് ഐക്യകേരളം എന്ന സ്വപ്നം പൂവണിഞ്ഞു.
ലോകത്തോളം വളര്‍ന്ന്കേരളത്തിന് നൂറ്റാണ്ടുകള്‍ നീണ്ട സാമൂഹ്യവികാസത്തിെന്‍റ ചരിത്രമുണ്ട്. പ്രാചീന കേരളം വിശാലമായ തമിഴകത്തിെന്‍റ ഭാഗമായിരുന്നത്രെ. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചുനൂറ്റാണ്ട് കേരളചരിത്രം രൂപപ്പെട്ടുവരുന്ന കാലഘട്ടമാണ്. വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കര്‍ക്കനാട് എന്നിങ്ങനെ അന്നത്തെ കേരളം അഞ്ചുനാടുകളായി വിഭജിക്കപ്പെട്ടിരുന്നു.
പ്രാചീന തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ മൂന്ന് രാഷ്ട്രീയശക്തികളാണ് ഇക്കാലത്ത് ഉണ്ടായിരുന്നത്. തെക്ക് ആയ്രാജ്യം, അതിന് വടക്ക് ചേരരാജ്യം, വടക്കേ അറ്റത്ത് ഏഴിമല രാജവംശം. കേരളത്തിെന്‍റ വിഭവസമ്പത്ത് പഴയകാലത്തുതന്നെ വിദേശീയരെ ആകര്‍ഷിച്ചിരുന്നു. ഗ്രീക്ക്, റോമന്‍ രാജ്യങ്ങളുമായി വാണിജ്യബന്ധം നടന്നിരുന്നതായി സംഘകാല കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ കേരളം അരനൂറ്റാണ്ട് മുമ്പുള്ള കേരളം എങ്ങനെയായിരുന്നു? സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്.
സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ജീവിതത്തിലെ ഒരുവിധ അവകാശങ്ങളും നല്‍കിയിരുന്നില്ല. തൊഴില്‍ വിഭജനം അനുസരിച്ച് ജാതികള്‍ തമ്മിലുള്ള ഉച്ചനീചത്വം കല്‍പ്പിക്കപ്പെട്ടിരുന്നു. വഴിനടക്കാന്‍, ആരാധന നടത്താന്‍, സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍, നല്ല ഭക്ഷണം കഴിക്കാന്‍, നല്ല ഭാഷ സംസാരിക്കാന്‍, നിവര്‍ന്നുനില്‍ക്കാന്‍, താടിയും മീശയും വടിക്കാ ന്‍- തുടങ്ങി ഒരു പൗരെന്‍റ പ്രാഥമിക ആവശ്യങ്ങളില്‍നിന്നെല്ലാം താഴ്ന്നജാതിക്കാരെയും പാവപ്പെട്ടവരെയും മാറ്റിനിര്‍ത്തിയിരുന്നു.
ഭ്രാന്താലയത്തില്‍നിന്ന് മനുഷ്യാലയത്തിലേക്ക് കഴിഞ്ഞ നൂറ്റാണ്ടിെന്‍റ ആരംഭത്തിലാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ വന്നത്. കേര ളത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കണ്ട് ഇതൊരു ഭ്രാന്താലയമാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയിലൂടെ മനുഷ്യന് നടക്കാന്‍ പാടില്ലെന്ന് വിധിക്കുന്ന നാടിന് മറ്റെന്ത് വിശേഷണമാണ് നല്‍കാനാവുക! നമ്മുടെ പൂര്‍വികര്‍ ഭ്രാന്താലയമായിരുന്ന കേ രളത്തെ മനുഷ്യാലയമാക്കി.
പി കൃഷ്ണപിള്ള, എ കെ ജി, കേളപ്പന്‍, ഇ എം എസ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ശ്രീനാരായണഗുരു, അയ്യങ്കാളി, വാഗ്ഭടാനന്ദഗുരു, സഹോദരന്‍ അയ്യപ്പന്‍, പൊയ്കയില്‍ യോഹന്നാന്‍, വക്കം അബ്ദുള്‍ ഖാദര്‍ തുടങ്ങിയ നവോത്ഥാന നായകരും വള്ളത്തോള്‍, കുമാരനാശാന്‍, വി ടി ഭട്ടതിരിപ്പാട്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, വയലാര്‍, ഒ എന്‍ വി തുടങ്ങിയ എഴുത്തുകാരും കേരളത്തെ മനുഷ്യാലയമാക്കിത്തീര്‍ക്കുന്നതില്‍ വഹിച്ച പങ്ക് വലുതാണ്.
മാതൃകയായ നാട് ചെറിയ നാടാണെങ്കിലും കേരളം പലതുകൊണ്ടും ലോകപ്രശസ്തിനേടി. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, സ്ത്രീകളുടെ മെച്ചപ്പെട്ട പദവി, ജനസംഖ്യ നിയന്ത്രണം എന്നിങ്ങനെ. "കേരളമോഡല്‍' എന്നത് ആഗോള ചര്‍ച്ചാ വിഷയമായി. ഇവിടത്തെ കഥകളിയും കളരിപ്പയറ്റും തെയ്യവും പടയണിയും പഞ്ചകര്‍മ്മ ചികിത്സയും മറ്റും കടല്‍കടന്ന് വിദൂരദേശങ്ങളിലും എത്തിയിട്ടുണ്ട്.ശുചിത്വകേരളം സുന്ദരകേരളംഈ നാട് നമ്മുടെ സമ്പത്താണ്. നമ്മുടെ കേരളത്തിന്റെ വൃത്തിയും വെടിപ്പും നമുക്ക് നിലനിര്‍ത്താന്‍ കഴിയണം. കുന്നും പുഴയും വായുവും സംരക്ഷിക്കാന്‍ നമുക്ക് കഴിയണം. കൃഷിസംസ്കാരം വിളയുന്ന നാട്. ശുചിത്വമുള്ള നാട്. വിദ്യാലയവും വീടും പരിസരങ്ങളും ശുചിത്വമുള്ളതാക്കാന്‍ നമുക്ക് ശ്രമിച്ചുകൂടേ? നാടൊന്നായി ഈ കടമ ഏറ്റെടുത്താല്‍ കേരളം സുന്ദരമാകും. അതിനാകട്ടെ ഇക്കുറി കേരളപ്പിറവി ആഘോഷങ്ങളിലെ ഊന്നല്‍.
- See more at: http://www.deshabhimani.com/news-special-aksharamuttam-latest_news-411724.html#sthash.fLS6necL.dpuf

Friday, 24 October 2014

വിജയരഥത്തിലേറി വീണ്ടും മിഥുന

                സബ് ജില്ലാതല ഗണിതശാസ്ത്ര ക്വിസിലെ വിജയത്തിന് പിറകെ ശാസ്ത്രക്വിസ് രണ്ടാം സ്ഥാനം പഞ്ചായത്ത് തല യുറീക്കാ വിഞ്ജാനോത്സവം ഒന്നാംസ്ഥാനം എന്നിവനേടിയ മിഥുനക്ക് അഭിനന്ദനങ്ങള്‍

Tuesday, 21 October 2014

 വടക്കെപുലിയന്നൂര്‍ ജി.​എല്‍.പി എസില്‍  

ഫോക്കസ് 2015 ന് തുടക്കമായി

ഫോക്കസ് 2015 പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള പ്രത്യേക എസ്.ആര്‍.ജി.യോഗം സ്കൂളില്‍ വെച്ച് നടന്നു.എസ്.എം.സി ചെയര്‍മാന്‍ ശ്രീ സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിറ്റാരിക്കാല്‍ ബി.പി.ഒ ശ്രീ.പി.കെ സണ്ണി ഫോക്കസ് 2015 നെക്കുറിച്ച് വിശദീകരിച്ചു.ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ കരട് പ്രവര്‍ത്തനപാക്കേജ് തയ്യാറാക്കി.2014 ഒക്ടോബര്‍24 വൈകുന്നേരം 3.30 ന് വിദ്യാലയ വികസന സെമിനാറിന്റെമുന്നോടിയായി സംഘാടകസമിതി യോഗം ചേരാന്‍ തീരുമാനിച്ചു.