ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

ഞങ്ങളെക്കുറിച്ച്


     
  കാസറഗോഡ് ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ കിനാനൂര്‍ കരിന്തളം പ‍ഞ്ചായത്തില്‍ തേജസ്വിനിപ്പുഴക്ക് അരിക് ചേര്‍ന്നാണ് വടക്കെപുലിയന്നൂര്‍ ഗവ.എല്‍.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മണ്ണില്‍ പണിയെടുത്ത് അന്നന്നത്തെ ജീവിതം മുന്നോട്ട് നീക്കുന്ന ഒരു ഗ്രാമീണ ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് 1956 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം. ഒരു ഗ്രാമത്തിനാകെ വിദ്യയുടെ വെളിച്ചം പകര്‍ന്ന് നല്‍കി നാടിന്റെ വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലകളില്‍ വിദ്യാലയം ഇന്നും നിറഞ്ഞ് നില്‍ക്കുന്നു. സ്കൂളിന് നാല് കിലോ മീറ്റര്‍ ചുറ്റളവില്‍ കുണ്ടൂര്‍, കയനി, ബേളൂര്‍, അണ്ടോള്‍, പുലിയന്നൂര്‍ എന്നീ കൊച്ചു ഗ്രാമങ്ങളില്‍ നിന്നാണ്  കുട്ടികള്‍ വിദ്യാലയത്തിലെത്തുന്നത്.

                       വെറുമൊരു ഒാലപ്പുരയില്‍ ആരംഭിച്ച വിദ്യാലയം ഇന്ന് ഭൗതീകസാഹചര്യങ്ങളുടെ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ്.ഒരു ഹാള്‍ ഉള്‍പ്പെടെയുള്ള  ആറ് ക്ലാസ്  മുറികള്‍ ,ഒാഫീസ് റൂം, ലാബ് എന്നിവ നമുക്കുണ്ട്.ഗ്രാമ പഞ്ചായത്ത്,സര്‍വ ശിക്ഷാ അഭിയാന്‍ എന്നിവയില്‍ നിന്നും ലഭിച്ച ഫണ്ടുകള്‍ ഉപയോഗിച്ചാണ് ക്ലാസ്മുറികള്‍, ടോയ് ലറ്റ്, പാചകപ്പുര എന്നിവ നിര്‍മ്മിച്ചത്. 
        മുന്‍ എം.എല്‍.എ ശ്രീ. എം. കുമാരന്‍, എം.പി ശ്രീ.പി.കരുണാകരന്‍, എം.എല്‍.എ ശ്രീ.ഇ.ചന്ദ്രശേഖരന്‍, ഗ്രാമപഞ്ചായത്ത്,എസ്.എസ്.എ എന്നിവ വഴി ലഭിച്ച 9 കംപ്യൂട്ടറുകളില്‍ 8എണ്ണം പ്രവര്‍ത്തനക്ഷമമാണ്. അതുകൊണ്ട് തന്നെ പഠനപ്രവര്‍ത്തനങ്ങളില്‍ നല്ല രീതിയില്‍ ഐ.ടി സാധ്യതകള്‍ പ്രയോജനപ്പടുത്താന്‍ കഴിയുന്നുണ്ട്.
                  സ്ഥലത്തെ ജനസാന്ദ്രതക്കുറവും യാത്രാസൗകര്യക്കുറവും കുട്ടികളുടെ ജനനനിരക്കിലു ള്ള കുറവും വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമായി. ഇത് മറികടക്കാന്‍ ബഹു.എം.പി പി.കരുണാകരന്‍ അവര്‍കള്‍ സ്കൂളിന് ഒരു വാന്‍ അനുവദിക്കുകയുണ്ടായി.

ഭൗതീക സൗകര്യങ്ങളുടെ കാര്യത്തില്‍ മികച്ച് നില്‍ക്കുമ്പോഴും കളിസ്ഥലം ഒരു പ്രധാന പ്രശ്നമായി മുന്നിലുണ്ട്. എെ.ടി പഠനത്തിനായി ഒരു.എല്‍.സി.ഡി പ്രൊജക്ടര്‍, ഡൈനിംഗ് ഹാള്‍ എന്നിവയും ആവശ്യമാണ്.



                                       





No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......