ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Thursday 31 July 2014


സ്കൂള്‍ വിശേഷങ്ങള്‍ ഇത് വരെ

ബ്ലോഗ് ആരംഭിക്കുന്നതിന് മുമ്പ് സ്കൂളില്‍ ഈ വര്‍ഷം നടന്ന ചില വിശേഷങ്ങള്‍

പ്രവേശനോത്സവം

            ഈ വര്‍ഷം സ്കൂളില്‍ ഒന്നാംക്ലാസിലേക്ക് പുതുതായി ഏഴുകൂട്ടുകാരാണ് പ്രവേശനം നേടിയത്. അവധിക്കാലത്ത് തന്നെ ഒന്നാംക്ലാസിലേക്ക് പുതുതായി പ്രവേശനം നേടാനുള്ള മുഴുവന്‍ കുട്ടികളുടെയും വീടുകളും അവരുടെ അംഗന്‍വാടികളും അധ്യാപകരും എസ്.എം.സി അംഗങ്ങളും ചേര്‍ന്ന് സന്ദര്‍ശിച്ച് പ്രവേശനം ഉറപ്പ് വരുത്തിയിരുന്നു. ഒന്നാംക്ലാസിലേക്ക് പ്രവേശനപ്രായമായ മുഴുവന്‍ കുട്ടികളെയും സ്കൂളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍
  • വാര്‍ഷിക പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി.
  • സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസംഘടനകളുടെ സഹായം ഉറപ്പ് വരുത്തി.
  • പ്രവേശനോത്സവ പരിപാടികള്‍ ആസൂത്രണം ചെയ്തു.

    2014 ജൂണ്‍ 2 ന് നടന്ന പ്രവേശനോത്സവ പരിപാടികള്‍

  • മുഴുവന്‍ കുട്ടികള്‍ക്കും 2 സെറ്റ് യൂണിഫോം വിതരണം ചെയ്തു. അത് ധരിച്ചാണ് കുട്ടികള്‍ പ്രവേശനോത്സവഘോഷയാത്രയില്‍ പങ്കെടുത്തത്.
  • പ്രവേശനോത്സവഘോഷയാത്ര.
  • സി.പി..എം വടക്കെപുലിയന്നൂര്‍ ബ്രാഞ്ചിന്റെവക ഒന്നാം ക്ലാസുകാര്‍ക്ക് ബാഗ്,കുട എന്നിവ വിതരണം ചെയ്തു.
  • കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.വി വെള്ളുങ്ങ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എസ്.ശാര്‍ങ്ഗി ,അനൂപ് കല്ലത്ത് ,.എം സരോജിനി എന്നിവര്‍ സംസാരിച്ചു.
  • പ്രദേശത്തെ പുരുഷ സ്വയം സഹായ സംഘങ്ങളുടെ വകയായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസം വിതരണം ചെയ്തു.
      




    പരിസ്ഥിതി ദിനാഘോഷം

     ലോക പരിപരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സ്കൂളിലും വിവിധ പരിപാടികള്‍ നടന്നു.വനം വകുപ്പിന്‍റെ വകയായി മരച്ചെടികള്‍ മുന്‍കൂട്ടിതന്നെ സ്കൂളില്‍ എത്തിച്ചിരുന്നു.സ്കൂളില്‍ നടന്ന പരിപാടികള്‍.
  • ലോക പരിപരിസ്ഥിതി ദിനാഘോഷം 2014 തീമുമായി ബന്ധപ്പെട്ട് സ്ലൈഡ് പ്രദര്‍ശനം,ക്ലാസ്
  • മൂന്ന്, നാല് ക്ലാസുകളില്‍ പോസ്റ്റര്‍ രചന
  • സ്കൂള്‍ പറമ്പില്‍ മരം വെച്ച് പിടിപ്പിക്കല്‍
  • മരത്തൈ വിതരണം





വായനാവാരം


 സ്കൂളില്‍ ഈ വര്‍ഷം നടന്ന വായനാവാരാചരണ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് വേറിട്ട അനുഭവമായിരുന്നു.ജൂണ്‍ 19 ന് സ്കൂളില്‍ ചേര്‍ന്ന അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ.വാസുദേവന്‍ മാസ്റ്റര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. വായനാവാരത്തെക്കുറിച്ചും വായനയുടെ പ്രസക്തിയെയും കുറിച്ച് അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു. അനൂപ് മാസ്റ്റര്‍ വായനാവാര പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
സ്കൂളില്‍ നടന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍
  • വായനാ മത്സരം
  • വായനാക്കുറിപ്പ് തയ്യാറാക്കല്‍
  • വായനാ ക്വിസ്



സാഹിത്യകാരനുമായി സംവാദം 

2014 ജൂണ്‍ 25 ചൊവ്വാഴ്ച്ച പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ .പ്രകാശന്‍ കരിവെള്ളൂര്‍ ഞങ്ങളുടെ സ്കൂളിലെത്തി. വായനയുടെ പ്രാധാന്യം,പ്രശസ്തരുടെ പ്രശസ്തമായ രചനകള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞ്തന്നു.ഒപ്പം കൊച്ച് കൊച്ച് കഥകളും പാട്ടുകളും.ഞങ്ങളുടെ കുഞ്ഞ് സംശയങ്ങള്‍ക്ക് മറുപടിയും നല്‍ക
  • ലൈബ്രറി നവീകരണം
    സരോജിനിടീച്ചറുടെയും പുഷ്പടീച്ചറുടെയും നേതൃത്വത്തിലായിരുന്നു ലൈബ്രറി നവീകരണ പ്രവര്‍ത്തനങ്ങള്‍. ലൈബ്രറിയിലെ പുസ്തകങ്ങളെ തൊട്ട് തലോടി ഒരാഴ്ചക്കാലം നീണ്ടുനിന്ന പ്രവര്‍ത്തനമായിരുന്നു അത്. ഉച്ച സമയത്തും വൈകുന്നേരങ്ങളിലുമായാണ് ലൈബ്രറി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇതിന്റെ ഭാഗമായി ലൈബ്രറിയിലെ പുസ്തകങ്ങള്‍ ക്രമീകരിക്കാനും തരംതിരിച്ച് വെക്കാനും കഴി‍ഞ്ഞു.

    വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം

     കഥയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനവുമായി ബന്ധപ്പെട്ട് സ്കൂളില്‍ ബഷീറിന്റെ രചനകള്‍-പുസ്തക പ്രദര്‍ശനം, കഥാപാത്ര പരിചയം,വീഡിയോപ്രദര്‍ശനം എന്നീ പരിപാടികളാണ് നടന്നത്. കൂടാതെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഫോട്ടോകളും തയ്യാ
    റാക്കി പ്രദര്‍ശിപ്പിച്ചു.
  • ജുലൈ 21

    ചാന്ദ്ര വിജയദിനം സ്കൂളിലും ആഘോഷിച്ചു.
    ചന്ദ്രനെത്തേടി- വീഡിയോപ്രദര്‍ശനം
    മാനത്തെ വിശേഷങ്ങള്‍- സ്ലൈഡ് പ്രദര്‍ശനം
    ക്വിസ് മത്സരം
    മാനത്തെ കൂട്ടുകാര്‍-കവിതകള്‍ കണ്ടെത്തി അവതരിപ്പിക്കല്‍

ചാന്ദ്രദിന ക്വിസ് വിജയി

മിഥുന ആര്‍.വി

മോനൂസേട്ടാ...അഭിനന്ദനങ്ങള്‍...

     

ഇതാണ് ഞങ്ങടെ മോനൂസേട്ടന്‍ എന്ന വിവേക് എം.എസ്.2014 ലെ എല്‍.എസ്.എസ് പരീക്ഷയില്‍ മികച്ച മാര്‍ക്കോടെ വിവേക് സ്കോളര്‍ഷിപ്പ് കരസ്ഥമാക്കി. സ്കൂളിന്‍റെ അഭിമാനമായിമാറിയ വിവേക്.എം.എസിന് അഭിനന്ദനങ്ങള്‍

Wednesday 16 July 2014

ലോകകപ്പ്  പ്രവചനമത്സരവും  ജനസംഖ്യാദിനാഘോഷവും

2014 ജൂണ്‍ 11 വെള്ളി

           ഇന്ന് ഞങ്ങള്‍ക്ക് ഏറെ സന്തോഷമുള്ള ദിവസമായിരുന്നു. രാവിലെ നടന്ന അസംബ്ലിയില്‍ ലോകജനസംഖ്യാദിനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു. നാല് ഹൗസില്‍ നിന്നും തെരഞ്ഞെടുത്തവര്‍  അസംബ്ലിയില്‍ പ്രസംഗം അവതരിപ്പിച്ചു.തലേദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നടന്നിരുന്നു.
  •   കുട്ടികളെ അവരുടെ ബേസിക്ക് ഹൗസുകളായി തിരിച്ചു.
  • ലോകജനസംഖ്യാദിനവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ ഗ്രൂപ്പില്‍ നല്‍കി
  • ഗ്രൂപ്പില്‍ വായിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കി.
  • അസംബ്ലിയില്‍ പ്രസംഗം അവതരിപ്പിക്കാന്‍ ആളെ ചുമതലപ്പെടുത്തി.
  • ഗ്രൂപ്പിന്റെ സഹായത്തോടെ പ്രസംഗം തയ്യാറാക്കി ഗ്രൂപ്പില്‍ അവതരിപ്പിച്ചു
അസംബ്ലിയില്‍ വെച്ച് കുഞ്ഞുകഥകളുടെ സഹായത്തോടെ ഹെഡ്മാസ്റ്റര്‍ ലോകജനസംഖ്യാദിനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ്തന്നു.ഒപ്പം പ്രസംഗാവതരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

         ഈ ആഴ്ചത്തെ മാധ്യമക്വിസില്‍  ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും നല്ല സ്കോര്‍ ലഭിച്ചു. നാലാംക്ലാസിലെ നവനീതിനായിരുന്നു ഒന്നാംസ്ഥാനം. അഞ്ച് പേര്‍ രണ്ടാം സ്ഥാനത്തിനര്‍ഹരായി. തുടര്‍ന്ന് ലോകകപ്പ് ഫുട്ബോള്‍ പ്രവചനമത്സരം നടന്നു. ജര്‍മ്മനിയോ അര്‍ജ്ജന്‍റീനയോ--എല്ലാവരും മത്സരത്തില്‍ ആവേശത്തോടെ പങ്കെടുത്തു.


 2014 ജൂണ്‍ 14 തിങ്കള്‍
തങ്ങളുടെ ഇഷ്ട ടീം വിജയിച്ചതിന്‍റെ ആഹ്ലാദത്തിലായിരുന്നു ജര്‍മ്മന്‍പക്ഷം സ്കൂളിലെത്തിയത്. 10 പേരാണ്  ജര്‍മ്മനി ജയിക്കും എന്ന് പ്രവചിച്ചത്. നറുക്കെടുപ്പിലൂടെ രണ്ടാംക്ലാസിലെ ദേവിക.എം.കെ വിജയിയായി.

വിജയികള്‍

                                                        

                               ലോകകപ്പ് പ്രവചനമത്സരം -ദേവിക.എം.കെ


                              ലോകകപ്പ് ക്വിസ് മത്സരം- നവനീത്.കെ

Thursday 10 July 2014


ദേ.....ഞങ്ങളും ബ്ലോഗ് തുടങ്ങി 


        കാസറഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകളെയും വിദ്യാഭ്യസ ഓഫീസുകളെയും ഒരു  കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച BLEND പരിപാടിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ബ്ലോഗ് തുടങ്ങി. ഹെഡ്മാസ്റ്ററും അനൂപ് മാഷും ചേര്‍ന്ന് ബ്ലോഗ് ഞങ്ങള്‍ക്ക് കാണിച്ചുതന്നു.ബ്ലോഗിനെക്കുറിച്ച് പറഞ്ഞ്തരികയും ചെയ്തു. ഞങ്ങളുടെ സ്കൂള്‍ വിശേഷങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ ഇതിലൂടെ കഴിയും എന്നറിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തോഷവാന്മാരാണ്.ഒപ്പം മറ്റ് സ്കൂളിലെ വിശേഷങ്ങളും അറിയാമല്ലോ. ഞങ്ങളുടെ വിശേഷങ്ങള്‍ അറിയാനും ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇടക്കിടെ നിങ്ങള്‍ വരുമല്ലോ.
                
                                                                പ്രതീക്ഷയോടെ
                                                           കുട്ടികളും അധ്യാപകരും

Friday 4 July 2014


 BLEND സമഗ്രവിദ്യാഭ്യാസ വികസനത്തിന് ബ്ലോഗ് നെറ്റ് വര്‍ക്ക്



         നവീനങ്ങളായ വിദ്യാഭ്യാസ ആശയങ്ങളും ചിന്തകളും പങ്ക് വെക്കുക, സമഗ്രവിദ്യാഭ്യാസ വികസനത്തിന് ബ്ലോഗ് നെറ്റ് വര്‍ക്ക് എന്നീ ലക്ഷ്യത്തോടെ കാസറഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ BLEND പരിപാടിയുടെ ഭാഗമായുള്ള നാല് ദിവസത്തെ പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം 2014 ജുലായ് 4 വ്യാഴാഴ്ച്ച ചായ്യോം ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു. ചിറ്റാരിക്കാല്‍ ഉപജില്ലയിലെ കിനാനൂര്‍ കരിന്തളം, ബളാല്‍ പഞ്ചായത്തുകളില്‍ നിന്നായി പതിനഞ്ച് അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു. ജി.എച്ച്.എസ് ബളാലിലെ അധ്യാപകന്‍ ശ്രീ.കെ.കെ രാജന്‍ ചായ്യോത്ത് ജി.എച്ച്.എസ് .എസിലെ അധ്യാപകന്‍ ശ്രീ.സുനില്‍കുമാര്‍.എം എന്നിവരായിരുന്നു റിസോഴ്സ് പേഴ്സണ്‍സ്. കാസറഗോഡ് ഡയറ്റ് ഫാക്കല്‍ട്ടി ശ്രീ.വിനോദ്കുമാര്‍.കെ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.








        രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലനത്തിന്റെ ഔപചാരിക ഉദ്ഘാടനം ചായ്യോത്ത് ജി.എച്ച്.എസ് .എസിലെ പ്രധാനാധ്യാപകന്‍ ശ്രീ.ഡൊമനിക്ക് എം.എ നിര്‍വ്വഹിച്ചു. ശ്രീ.വിനോദ്കുമാര്‍.കെ സ്വാഗതവും ശ്രീ.കെ.കെ രാജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡയറ്റ് ഫാക്കല്‍ട്ടി ശ്രീ.വിനോദ്കുമാര്‍.കെ BLEND പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അവതരിപ്പിച്ചു.

  • ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു നെറ്റ് വര്‍ക്കിന് കീഴില്‍ ഏകോപിപ്പിക്കുക.
  • നവീനങ്ങളായ വിദ്യാഭ്യാസ ആശയങ്ങളും ചിന്തകളും പങ്ക് വെക്കുക.
  • സമഗ്രവിദ്യാഭ്യാസ വികസനത്തിന് ബ്ലോഗ് നെറ്റ് വര്‍ക്ക്.
  • അധ്യാപകര്‍ക്ക് ആകെ നാല് ദിവസത്തെ പരിശീലനം രണ്ട് ഘട്ടങ്ങളിലായി
  • പരിശീലന ഉള്ളടക്കത്തില്‍ ബ്ലോഗ് നിര്‍മ്മാണം, മലയാളം ടൈപ്പിംഗ്, ജിംപ് ഇമേജ് എഡിറ്റര്‍ എന്നിവ 





     
    മുഴുവന്‍ അധ്യാപകര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമുള്ള ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റം പ്രവര്‍ത്തന സജ്ജമാക്കിനല്‍കി. തുടര്‍ന്ന്
  • up pannelല്‍ കീബോര്‍ഡ് uplet create ചെയ്യുന്ന വിധം
  • keyboard layout ല്‍ changing option create ചെയ്യുന്ന രീതി
  • മലയാളം ടൈപ്പിംഗ് അക്ഷരങ്ങള്‍ പരിചയപ്പെടുത്തല്‍
  • openoffice.org യില്‍ മലയാളം ടൈപ്പിംഗ് ചെയ്യുന്ന രീതി
  • ടൈപ്പ് ചെയ്തവ save ചെയ്യുന്ന രീതി
  • pdf format ല്‍ save ചെയ്യുന്ന രീതി
    എന്നിവ അധ്യാപകര്‍ ചെയ്ത് പരിശീലിച്ചു.

    സെഷന്‍.2
    ജിംപ് ഇമേജ് എഡിറ്റര്‍
    പരിശീലന പരിപാടിയുടെ രണ്ടാമത്തെ സെഷന്‍ ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ചു.ചായ്യോത്ത് ഗവ: എച്ച്.എസ്.എസ് അധ്യാപകന്‍ ശ്രീ. ശ്രീധരന്‍.വി,ആര്‍.പി രാജന്‍.കെ.കെ എന്നിവര്‍ ചേര്‍ന്ന് സെഷന്‍ കൈകാര്യം ചെയ്തു.

  • ജിംപ് ഇമേജ് എഡിറ്റര്‍ ഓപ്പണ്‍ ചെയ്യുന്ന വിധം
  • വിവിധ ടൂളുകള്‍
  • ടെക്സ്റ്റ് എഡിറ്റിംഗ്
  • ഇമേജ് എഡിറ്റിംഗ്
  • ലെയര്‍ രൂപീകരണം
  • save ചെയ്യുന്ന രീതി
    എന്നിവയില്‍ പ്രായോഗിക പരിശീലനം നേടാന്‍ സെഷനിലൂടെ കഴിഞ്ഞു.

    BLEND പരിശീലന പരിപാടിയുടെ രണ്ടാം ദിവസം ഡോക്യുമെന്റേഷന്‍ അവതരണത്തോടെ ആരംഭിച്ചു. പരിശീലനത്തിന്റെ ഫോട്ടോകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് ഡിജിറ്റലായാണ് ശ്രീ.അനൂപ്കുമാര്‍ ഡോക്യുമെന്റേഷന്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് തലേദിവസം പഠിച്ചെടുത്ത ജിംപ് ഇമേജ് എഡിറ്ററിലെ പാഠങ്ങള്‍ ഒന്നുകൂടി ഓര്‍മ്മയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് സെഷന്‍ ആരംഭിച്ചു.
    സെഷന്‍.3
    ബ്ലോഗ് നിര്‍മ്മാണം
    ശ്രീ.കെ.കെ രാജന്‍,ശ്രീ.സുനില്‍കുമാര്‍ എന്നിവര്‍ സെഷന് നേതൃത്വം നല്‍കി.സെഷനിലൂടെ
  • ബ്ലോഗ് നിര്‍മ്മിക്കുന്ന രീതി
  • പുതിയ പേജ് ക്രിയേറ്റ് ചെയ്യുന്ന രീതി
  • ബ്ലോഗ് ലേ ഔട്ട്
തുടങ്ങിയ കാര്യങ്ങളില്‍ പങ്കാളികള്‍ പ്രായോഗിക പരിശീലനം നേടി.

പരിശീലനത്തില്‍ പങ്കെടുത്ത മുഴുവന്‍ അധ്യാപകരും അവരവരുടെ വിദ്യാലയത്തിന്റെ ബ്ലോ
ഗ് നിര്‍ദ്ദേശാനുസരണം തയ്യാറാക്കി.ഏകീകൃത സ്വഭാവത്തിനായി
TITLE
Chittarikkal /schoolcode
URL
schoolcode/schoolname.blogspot.in

എന്ന രീതിയിലാണ് ബ്ലോഗ് നിര്‍മ്മിച്ചത്.
സെഷന്‍ സമയത്ത് ചിറ്റാരിക്കാല്‍ ബി.പി.ഒ ശ്രീ.സി.കെ സണ്ണി, കാസറഗോഡ് ഡയറ്റ് ഫാക്കല്‍ട്ടി ശ്രീ.വിനോദ്കുമാര്‍.കെ എന്നിവര്‍ സന്ദര്‍ശനം നടത്തി.

ഉച്ചയ്ക്ക് ശേഷം ബ്ലോഗ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ മേഖലകളില്‍ പ്രായോഗിക പരിശീലനം നല്‍കി.
  • Widgets in detail,Examples
  • Image posting
  • Link
  • HTMLScripts
    Custamization of templates
  • Matter posting
  • Comments
  • File Sharing
  പരിശീലനത്തിന്റെ സമാപനത്തോട് കൂടി കിനാനൂര്‍ കരിന്തളം,ബളാല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാലയങ്ങളുടെയും ബ്ലോഗ് നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത രണ്ടു ദിവസങ്ങളിലായി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും എന്ന വിശ്വാസത്തോടെ നാല് മണിക്ക് പരിശീലനം സമാപിച്ചു.


HAPPY BLOGING.....HAPPY POSTING