ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Thursday 31 July 2014


സ്കൂള്‍ വിശേഷങ്ങള്‍ ഇത് വരെ

ബ്ലോഗ് ആരംഭിക്കുന്നതിന് മുമ്പ് സ്കൂളില്‍ ഈ വര്‍ഷം നടന്ന ചില വിശേഷങ്ങള്‍

പ്രവേശനോത്സവം

            ഈ വര്‍ഷം സ്കൂളില്‍ ഒന്നാംക്ലാസിലേക്ക് പുതുതായി ഏഴുകൂട്ടുകാരാണ് പ്രവേശനം നേടിയത്. അവധിക്കാലത്ത് തന്നെ ഒന്നാംക്ലാസിലേക്ക് പുതുതായി പ്രവേശനം നേടാനുള്ള മുഴുവന്‍ കുട്ടികളുടെയും വീടുകളും അവരുടെ അംഗന്‍വാടികളും അധ്യാപകരും എസ്.എം.സി അംഗങ്ങളും ചേര്‍ന്ന് സന്ദര്‍ശിച്ച് പ്രവേശനം ഉറപ്പ് വരുത്തിയിരുന്നു. ഒന്നാംക്ലാസിലേക്ക് പ്രവേശനപ്രായമായ മുഴുവന്‍ കുട്ടികളെയും സ്കൂളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍
  • വാര്‍ഷിക പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി.
  • സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസംഘടനകളുടെ സഹായം ഉറപ്പ് വരുത്തി.
  • പ്രവേശനോത്സവ പരിപാടികള്‍ ആസൂത്രണം ചെയ്തു.

    2014 ജൂണ്‍ 2 ന് നടന്ന പ്രവേശനോത്സവ പരിപാടികള്‍

  • മുഴുവന്‍ കുട്ടികള്‍ക്കും 2 സെറ്റ് യൂണിഫോം വിതരണം ചെയ്തു. അത് ധരിച്ചാണ് കുട്ടികള്‍ പ്രവേശനോത്സവഘോഷയാത്രയില്‍ പങ്കെടുത്തത്.
  • പ്രവേശനോത്സവഘോഷയാത്ര.
  • സി.പി..എം വടക്കെപുലിയന്നൂര്‍ ബ്രാഞ്ചിന്റെവക ഒന്നാം ക്ലാസുകാര്‍ക്ക് ബാഗ്,കുട എന്നിവ വിതരണം ചെയ്തു.
  • കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.വി വെള്ളുങ്ങ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എസ്.ശാര്‍ങ്ഗി ,അനൂപ് കല്ലത്ത് ,.എം സരോജിനി എന്നിവര്‍ സംസാരിച്ചു.
  • പ്രദേശത്തെ പുരുഷ സ്വയം സഹായ സംഘങ്ങളുടെ വകയായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസം വിതരണം ചെയ്തു.
      




    പരിസ്ഥിതി ദിനാഘോഷം

     ലോക പരിപരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സ്കൂളിലും വിവിധ പരിപാടികള്‍ നടന്നു.വനം വകുപ്പിന്‍റെ വകയായി മരച്ചെടികള്‍ മുന്‍കൂട്ടിതന്നെ സ്കൂളില്‍ എത്തിച്ചിരുന്നു.സ്കൂളില്‍ നടന്ന പരിപാടികള്‍.
  • ലോക പരിപരിസ്ഥിതി ദിനാഘോഷം 2014 തീമുമായി ബന്ധപ്പെട്ട് സ്ലൈഡ് പ്രദര്‍ശനം,ക്ലാസ്
  • മൂന്ന്, നാല് ക്ലാസുകളില്‍ പോസ്റ്റര്‍ രചന
  • സ്കൂള്‍ പറമ്പില്‍ മരം വെച്ച് പിടിപ്പിക്കല്‍
  • മരത്തൈ വിതരണം





വായനാവാരം


 സ്കൂളില്‍ ഈ വര്‍ഷം നടന്ന വായനാവാരാചരണ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് വേറിട്ട അനുഭവമായിരുന്നു.ജൂണ്‍ 19 ന് സ്കൂളില്‍ ചേര്‍ന്ന അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ.വാസുദേവന്‍ മാസ്റ്റര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. വായനാവാരത്തെക്കുറിച്ചും വായനയുടെ പ്രസക്തിയെയും കുറിച്ച് അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു. അനൂപ് മാസ്റ്റര്‍ വായനാവാര പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
സ്കൂളില്‍ നടന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍
  • വായനാ മത്സരം
  • വായനാക്കുറിപ്പ് തയ്യാറാക്കല്‍
  • വായനാ ക്വിസ്



സാഹിത്യകാരനുമായി സംവാദം 

2014 ജൂണ്‍ 25 ചൊവ്വാഴ്ച്ച പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ .പ്രകാശന്‍ കരിവെള്ളൂര്‍ ഞങ്ങളുടെ സ്കൂളിലെത്തി. വായനയുടെ പ്രാധാന്യം,പ്രശസ്തരുടെ പ്രശസ്തമായ രചനകള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞ്തന്നു.ഒപ്പം കൊച്ച് കൊച്ച് കഥകളും പാട്ടുകളും.ഞങ്ങളുടെ കുഞ്ഞ് സംശയങ്ങള്‍ക്ക് മറുപടിയും നല്‍ക
  • ലൈബ്രറി നവീകരണം
    സരോജിനിടീച്ചറുടെയും പുഷ്പടീച്ചറുടെയും നേതൃത്വത്തിലായിരുന്നു ലൈബ്രറി നവീകരണ പ്രവര്‍ത്തനങ്ങള്‍. ലൈബ്രറിയിലെ പുസ്തകങ്ങളെ തൊട്ട് തലോടി ഒരാഴ്ചക്കാലം നീണ്ടുനിന്ന പ്രവര്‍ത്തനമായിരുന്നു അത്. ഉച്ച സമയത്തും വൈകുന്നേരങ്ങളിലുമായാണ് ലൈബ്രറി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇതിന്റെ ഭാഗമായി ലൈബ്രറിയിലെ പുസ്തകങ്ങള്‍ ക്രമീകരിക്കാനും തരംതിരിച്ച് വെക്കാനും കഴി‍ഞ്ഞു.

    വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം

     കഥയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനവുമായി ബന്ധപ്പെട്ട് സ്കൂളില്‍ ബഷീറിന്റെ രചനകള്‍-പുസ്തക പ്രദര്‍ശനം, കഥാപാത്ര പരിചയം,വീഡിയോപ്രദര്‍ശനം എന്നീ പരിപാടികളാണ് നടന്നത്. കൂടാതെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഫോട്ടോകളും തയ്യാ
    റാക്കി പ്രദര്‍ശിപ്പിച്ചു.
  • ജുലൈ 21

    ചാന്ദ്ര വിജയദിനം സ്കൂളിലും ആഘോഷിച്ചു.
    ചന്ദ്രനെത്തേടി- വീഡിയോപ്രദര്‍ശനം
    മാനത്തെ വിശേഷങ്ങള്‍- സ്ലൈഡ് പ്രദര്‍ശനം
    ക്വിസ് മത്സരം
    മാനത്തെ കൂട്ടുകാര്‍-കവിതകള്‍ കണ്ടെത്തി അവതരിപ്പിക്കല്‍

ചാന്ദ്രദിന ക്വിസ് വിജയി

മിഥുന ആര്‍.വി

No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......