ദേ.....ഞങ്ങളും ബ്ലോഗ് തുടങ്ങി
കാസറഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകളെയും വിദ്യാഭ്യസ ഓഫീസുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച BLEND പരിപാടിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ബ്ലോഗ് തുടങ്ങി. ഹെഡ്മാസ്റ്ററും അനൂപ് മാഷും ചേര്‍ന്ന് ബ്ലോഗ് ഞങ്ങള്‍ക്ക് കാണിച്ചുതന്നു.ബ്ലോഗിനെക്കുറിച്ച് പറഞ്ഞ്തരികയും ചെയ്തു. ഞങ്ങളുടെ സ്കൂള്‍ വിശേഷങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ ഇതിലൂടെ കഴിയും എന്നറിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തോഷവാന്മാരാണ്.ഒപ്പം മറ്റ് സ്കൂളിലെ വിശേഷങ്ങളും അറിയാമല്ലോ. ഞങ്ങളുടെ വിശേഷങ്ങള്‍ അറിയാനും ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇടക്കിടെ നിങ്ങള്‍ വരുമല്ലോ.
പ്രതീക്ഷയോടെ
കുട്ടികളും അധ്യാപകരും
കുഞ്ഞു കരങ്ങളേന്തിയ ഈ കൈത്തിരി കെടാതെ മുന്നോട്ടു നീങ്ങട്ടെ...
ReplyDeleteസ്കൂള്‍ മികവുകള്‍ സര്‍വരും അറിയട്ടേ മാഷേ..........
ReplyDeleteആശംസകള്‍