30/06/2014
സര്‍വ്വീസില്‍ നിന്നും വിരമിച്ച ശ്രീമതി.എം കാര്‍ത്ത്യായനി(ഹെഡ്മിസ്ട്രസ്)യുടെ എസ്.എസ്.എ എക്കൗണ്ടുകളുടെ ഓഡിറ്റുമായി ബന്ധപ്പെട്ട് സ്കുള്‍ സന്ദര്‍ശിച്ചു.സര്‍വ്വീസില്‍ നിന്നും വിരമിച്ച തീയ്യതി(31.3.2014) വരെയുള്ള ഓഡിറ്റ് പൂര്‍ത്തിയാക്കുകയും എക്കൗണ്ടുകളും മറ്റ് അനുബന്ധ റിക്കാര്‍ഡുകളും കൃത്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. ക്ലോസിംഗ് ബാലന്‍സ് 31.3.2014 വരെ 2295 രൂപ ബാങ്കില്‍ തുക നിക്ഷേപിച്ചിട്ടുണ്ട്.
സ്കൂള്‍ അസംബ്ലിയില്‍ പങ്കെടുത്തു. വളരെചിട്ടയോടെയും അച്ചടക്കത്തോടെയും കൂടി അസംബ്ലി നടത്തുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു.എല്ലാ കുട്ടികളും സ്കൂള്‍ യൂണിഫോം ധരിച്ചിരുന്നു.ഹെഡ്മാസ്റ്റര്‍ക്കും മറ്റ് അധ്യാപകര്‍ക്കും എല്ലാവിധ അഭിനന്ദനങ്ങളും.
സണ്ണി.പി.കെ
ബ്ലോക്ക് പ്രോഗ്രാം ഒാഫീസര്‍
ബി.ആര്‍.സി ചിറ്റാരിക്കാല്‍
18/07/2014
രാവിലെ സ്കൂളിലെത്തി. പ്രൊവിഷണല്‍ ഫിക്സഡ് അസറ്റിന്റെ ഫോര്‍മാറ്റ് ഒപ്പിട്ട് വാങ്ങി.മൂന്നാം ക്ലാസില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തി.രണ്ടക്ക സംഖ്യകളുടെ സംഖ്യാബോധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. ഉച്ചയ്ക്ക് ശേഷം ഫോക്കസ് 2015 ഫോര്‍മാറ്റ് പൂരിപ്പിച്ചു. പൂരിപ്പിക്കുന്നതില്‍ നല്ല സഹകരണം ഹെഡ്മാസ്റ്ററുടെയും അധ്യാപകന്‍ അനൂപ് മാസ്റ്ററുടെയും ഭാഗത്ത് നിന്നുണ്ടായി. വിദ്യാലയത്തിന്റെ പരിസരപ്രദേശങ്ങളിലെ ജനസംഖ്യാകുറവും കുട്ടികളുടെ കുറവുമാണ് സ്കൂളില്‍ കുട്ടികളുടെ എണ്ണംകുറയുന്നതിനുള്ള കാരണം. കഞ്ഞിപ്പുരയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു.രണ്ട് കറികള്‍ ഉള്‍പ്പെടുന്ന ഉച്ചഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.
അലോഷ്യസ് ജോര്‍ജ്ജ്
ട്രെയിനര്‍
ബി.ആര്‍.സി ചിറ്റാരിക്കാല്‍
06/08/2014
സാക്ഷരം പരിപാടിയുടെ സ്കൂള്‍തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാലയം സന്ദര്‍ശിച്ചു. പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പ്രധാനാധ്യാപകന്റെയും അധ്യാപകരുടെയും കുട്ടികളുടെയും സാനിധ്യത്തില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
സാക്ഷരം പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ കുറവാണെങ്കിലും കാസ്സ്റൂം പ്രവര്‍ത്തനങ്ങള്‍ക്കനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ അധ്യാപകസഹായി വര്‍ക്ക്മീറ്റ് എന്നിവയില്‍ നിന്ന് പ്രചോദനപ്പെടുത്താമെന്ന് നിര്‍ദ്ദേശിച്ചു. പ്രധാനധ്യാപകന്റെയും മറ്റ് അധ്യാപകരുടേയും നേതൃത്വത്തില്‍ മികച്ച വിദ്യാലയപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ വിദ്യാലയത്തിനാവുന്നുണ്ട്.
BLEND പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സ്കൂള്‍ ബ്ലോഗ് മികച്ചതാണ്. ദിവസവും പോസ്റ്റുകള്‍ ചെയ്തുകൊണ്ട് നമ്മുടെ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ ജില്ല മുഴുവന്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരേണ്ടതുണ്ട്.
വിനോദ്കുമാര്‍.കെ
ലക്ചറര്‍
ഡയറ്റ്, കാസറഗോഡ്

ബ്ലോഗ് നന്നാവുന്നുണ്ട്. കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുമല്ലോ?
ReplyDeleteബ്ലോഗ് നന്നാവുന്നുണ്ട്.അഭിനന്ദനങ്ങള്‍!
ReplyDeleteബി.പി.ഒ.
വളരെ നന്നായിട്ടുണ്ട്
ReplyDeleteഅഭിനന്ദനങ്ങള്‍