ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Friday 26 September 2014



വീട്ടിലൊരു അടുക്കളത്തോട്ടം...ഞങ്ങള്‍ തയ്യാറായി


             എല്ലാവര്‍ക്കും വീട്ടിലൊരു പച്ചക്കറിത്തോട്ടമായാലോ... കഴിഞ്ഞ ദിവസത്തെ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ആശയം അവതരിപ്പിച്ചു. വിത്ത് കൃഷിവകുപ്പ് തരും. ഒരു കൈ നോക്കിയാലോ... ഞങ്ങള്‍ തീരുമാനിച്ചു. നിലമൊരുക്കി കൃഷി തുടങ്ങിയാല്‍ പോരാ എല്ലാവര്‍ക്കും ഓരോ നീരീക്ഷണപുസ്തകവും വേണം. അതില്‍ 
  • ലഭിച്ച വിത്തുകള്‍
  • നട്ടരീതി 
  • തോട്ടത്തിന്റെ ചുറ്റളവ് 
  • ചെടിയുടെ വളര്‍ച്ച 
  • ഉപയോഗിച്ച വളങ്ങള്‍ 
തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തുന്നുണ്ട്പണത്തോടൊപ്പം പച്ചക്കറിയും ലഭിക്കുമല്ലോ...  മികച്ച കുട്ടി കര്‍ഷകന് സമ്മാനവുമുണ്ട്. ഞങ്ങള്‍ക്ക് സന്തോഷമായി.

Wednesday 24 September 2014

ചിറ്റാരിക്കാല്‍ ഉപജില്ല കേരളത്തിലെ ആദ്യ ബ്ലോഗ് അധിഷ്ഠിത ഉപജില്ല

 മികച്ച വിദ്യാലയ ബ്ലോഗിനുള്ള പുരസ്ക്കാരം വടക്കെപുലിയന്നൂര്‍ ജി.എല്‍.പി സ്കൂളിന്


ചിറ്റാരിക്കാല്‍ ഉപജില്ലയെ കേരളത്തിലെ ആദ്യ ബ്ലോഗ് അധിഷ്ഠിത ഉപജില്ലയായി പ്രഖ്യാപിച്ചു.തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി.കെ സുജാത ചിറ്റാരിക്കാല്‍ ഉപജില്ലയെ കേരളത്തിലെ ആദ്യ ബ്ലോഗ് അധിഷ്ഠിത ഉപജില്ലയായി പ്രഖ്യാപിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ.കെ രാഘവന്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്ക്കാര പ്രഖ്യാപനം നടത്തി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ.ജെയിംസ് പന്തമാക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ.പി.വി കൃഷ്ണകുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി. സി.ജാനകി ,ഡയറ്റ് ലക്ചറര്‍ ശ്രീ.വിനോദ്കുമാര്‍, ബി.പി.ഒ ശ്രീ.സി.കെ സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
      മികച്ച വിദ്യാലയ ബ്ലോഗിനുള്ള പുരസ്ക്കാരം  വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ടോമി  പ്ലാച്ചേനിയില്‍ നിന്നും വടക്കെപുലിയന്നൂര്‍ ജി.എല്‍.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ഇ  വാസുദേവന്‍ ഏറ്റുവാങ്ങി.

Thursday 18 September 2014

അറിവുത്സവമായി സാക്ഷരം പഠന ക്യാമ്പ്

     സാക്ഷരം പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി  ഒരു പഠനക്യാമ്പ് നടത്തണം. ഞങ്ങളുടെ സ്കൂളില്‍ ഒരു കുട്ടിമാത്രമാണ് സാക്ഷരത്തിലുള്ളത്.അവനും ഇപ്പോള്‍ നല്ല മാറ്റമുണ്ട്. വിനോദ് സാര്‍ അഭിപ്രായപ്പെട്ടതു പ്രകാരം സാക്ഷരം ക്ലാസില്‍ രണ്ടാം ക്ലാസിലെ കുട്ടികളെയും പ‍ങ്കെടുപ്പിക്കുന്നുണ്ട്.കാഴ്ചയുടെ പ്രശ്നമുള്ളതു കൊണ്ട് മൂന്നിലെ അഞ്ജനയും ക്ലാസിലുണ്ട്.അക്ഷരലോകത്തേക്ക് ആഹ്ലാദത്തോടെ നടന്നടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ​എല്ലാവരും. കഥകളും പാട്ടുകളും കളികളുമായി നടന്ന ക്യാമ്പില്‍ സാക്ഷരത്തിലെ പഠിതാക്കള്‍ക്കൊപ്പം മൂന്നിലെയും നാലിലെയും  കുട്ടികളും പങ്കെടുത്തു. സെപ്തംബര്‍16,17 തീയ്യതികളില്‍ 2 മുതല്‍ 5.30 വരെയുള്ള സമയങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. അധ്യാപകര്‍ ,രക്ഷാകര്‍ത്തൃ പ്രതിനിധികള്‍ എന്നിവര്‍ ക്യാമ്പില്‍ സംബന്ധിച്ചു.



Friday 5 September 2014


നാട്ടുകൂട്ടായ്മയില്‍ സ്കൂളിലൊരോണം

 

‍‍‍‍‍‍‍             ഞങ്ങളുടെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലാണ് സ്കൂളിലെ ഈ വര്‍ഷത്തെ ഓണോത്സവം സംഘടിപ്പിച്ചത്. എസ്.എം.സി യോഗത്തിലെ തീരുമാന പ്രകാരം എല്ലാവരും ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. എല്ലാവരും രാവിലെതന്നെ സ്കൂളിലെത്തി. കൂട്ടികള്‍ എല്ലാം ചേര്‍ന്ന് പൂക്കളം തീര്‍ത്തു. ചില അമ്മമാരും പുഷ്പ ടീച്ചറും സരോജിനിടീച്ചറും ഞങ്ങളെ സഹായിച്ചു. കുമാരേട്ടന്റെ നേതൃത്വത്തില്‍ ഓണസദ്യ ഒരുക്കി.അനൂപ് മാഷും സംഘവും പാചകപ്പുരയില്‍ സജീവമായിരുന്നു


      ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി. ശര്‍ക്കര, ഉപ്പേരി, അച്ചാര്‍, പച്ചടി, അവിയല്‍, തോരന്‍,കൂട്ടുകറി,സാമ്പാര്‍,പപ്പടം,പഴം,പായസം- ഓണസദ്യ കെങ്കേമം.



ഓണസദ്യക്ക് വിരുന്നുകാരായി തൊട്ടടുത്ത കുണ്ടൂര്‍ അംഗനവാടിയിലെ കുട്ടികളും ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ശേഷം രസകരമായ ചില മത്സരങ്ങള്‍ നടന്നു. പരിപാടിയുമായി സഹകരിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.

സ്കൂള്‍ബ്ലോഗ് ഉദ്ഘാടനം

 

                ഇന്ന് ഞങ്ങളുടെസ്കൂള്‍ ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.വി.വി വെള്ളുങ്ങയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പി.ടി.എ പ്രസിഡണ്ട് ശ്രീ.സന്തോഷ് കുമാര്‍ അധ്യ‌ക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ഇ വാസുദേവന്‍ സ്വാഗതവും ശ്രീമതി ഒ.എം സരോജിനി നന്ദിയും പറഞ്ഞു. ശ്രീ.അനൂപ് കല്ലത്ത് ബ്ലോഗ് പരിചയപ്പെടുത്തി.


Wednesday 3 September 2014

ക്ലാസ്റൂം പ്രവര്‍ത്തനങ്ങളിലൂടെ..

നാലാംക്ലാസിലെ ഭാഷ, ഗണിത ക്ലാസുകളിലൂടെ 



 

Tuesday 2 September 2014

മക്കളെ അറിയാന്‍.... ക്ലാസ് മുറിയെ അറിയാന്‍

             2014 ആഗസ്ത് 28ന് 2 മണിക്ക് സ്കൂളില്‍ ക്ലാസ് പി.ടി.എ ആണ്.രണ്ട് ദിവസം മുമ്പ് തന്നെ കത്ത് നല്‍കിയിരുന്നു. ഞങ്ങളത് വീട്ടില്‍ കാണിച്ച് ഒപ്പ് മേടിച്ചു. പിറ്റേദിവസം ക്ലാസ് ടീച്ചറെ കാണിച്ചു. ക്ലാസ് പി.ടി.എ യില്‍ മുഴുവന്‍ രക്ഷിതാക്കളും പങ്കെടുക്കണം. അതിനാ ഇങ്ങനെയൊക്കെ.

              ആഗസ്ത് 28ന് 2.30നാണ് മീറ്റിംഗ് തുടങ്ങിയത്.ക്ലാസ് പ്രവര്‍ത്തനങ്ങള്‍, ഓണപ്പരീക്ഷ, ഓണോത്സവം എന്നിവയായിരുന്നു മുഖ്യ അജണ്ടകള്‍.രണ്ട് രക്ഷിതാക്കള്‍ മാത്രെ പങ്കെടുത്തില്ല.ചില വിഷമങ്ങള്‍ കാരണമാണ്. ഹെഡ്മാസ്റ്ററെ വിളിച്ച് പറഞ്ഞിരുന്നു.ക്ലാസ് മുറിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും മൂല്യനിര്‍ണ്ണയ രീതിയെക്കുറിച്ചും അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് പറഞ്ഞ്കൊടുത്തു.‍ഞങ്ങളുടെ പോര്‍ട്ട്ഫോളിയോ- പൂക്കൂട രക്ഷിതാക്കള്‍ പരിശോധിച്ചു. ഞങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രക്ഷിതാക്കള്‍ ചോദിച്ചറിഞ്ഞു.


               തുടര്‍ന്ന് എല്ലാവരും ഒന്നിച്ചിരുന്നു. സപ്തംബര്‍ 5 ന് സ്കൂളില്‍ ഓണോത്സവം സംഘടിപ്പിക്കണം.പക്ഷെ ഉച്ചവരെ പരീക്ഷയുണ്ട്.(അന്നത്തെ പരീക്ഷ പിന്നീട് സപ്തംബര്‍ 16 ലേക്ക് മാറ്റിവെച്ചു.) ഒാണപ്പുക്കളം വേണം,ഒാണസദ്യ വേണം,ഓണക്കളികള്‍ വേണം-അവര്‍ തീരുമാനിച്ചു.പണം ഒരു പ്രശ്നമാണ്.500 രൂപ എന്റെ വക.പവിത്രേട്ടന്‍ പറഞ്ഞു.സ്റ്റാഫ് വക 2000. പിന്നെ ഒരു വരവായിരുന്നു.ഓണോത്സവം ഗംഭീരമാവും.ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.