ചിറ്റാരിക്കാല്‍ ഉപജില്ല കേരളത്തിലെ ആദ്യ ബ്ലോഗ് അധിഷ്ഠിത ഉപജില്ല
മികച്ച വിദ്യാലയ ബ്ലോഗിനുള്ള പുരസ്ക്കാരം വടക്കെപുലിയന്നൂര്‍ ജി.എല്‍.പി സ്കൂളിന്
ചിറ്റാരിക്കാല്‍ ഉപജില്ലയെ കേരളത്തിലെ ആദ്യ ബ്ലോഗ് അധിഷ്ഠിത ഉപജില്ലയായി പ്രഖ്യാപിച്ചു.തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി.കെ സുജാത ചിറ്റാരിക്കാല്‍ ഉപജില്ലയെ കേരളത്തിലെ ആദ്യ ബ്ലോഗ് അധിഷ്ഠിത ഉപജില്ലയായി പ്രഖ്യാപിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ.കെ രാഘവന്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്ക്കാര പ്രഖ്യാപനം നടത്തി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജെയിംസ് പന്തമാക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ.പി.വി കൃഷ്ണകുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി. സി.ജാനകി ,ഡയറ്റ് ലക്ചറര്‍ ശ്രീ.വിനോദ്കുമാര്‍, ബി.പി.ഒ ശ്രീ.സി.കെ സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ച വിദ്യാലയ ബ്ലോഗിനുള്ള പുരസ്ക്കാരം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ടോമി പ്ലാച്ചേനിയില്‍ നിന്നും വടക്കെപുലിയന്നൂര്‍ ജി.എല്‍.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ഇ വാസുദേവന്‍ ഏറ്റുവാങ്ങി.
No comments:
Post a Comment
നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......