അറിവുത്സവമായി സാക്ഷരം പഠന ക്യാമ്പ്
സാക്ഷരം പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ഒരു പഠനക്യാമ്പ് നടത്തണം. ഞങ്ങളുടെ സ്കൂളില്‍ ഒരു കുട്ടിമാത്രമാണ് സാക്ഷരത്തിലുള്ളത്.അവനും ഇപ്പോള്‍ നല്ല മാറ്റമുണ്ട്. വിനോദ് സാര്‍ അഭിപ്രായപ്പെട്ടതു പ്രകാരം സാക്ഷരം ക്ലാസില്‍ രണ്ടാം ക്ലാസിലെ കുട്ടികളെയും പങ്കെടുപ്പിക്കുന്നുണ്ട്.കാഴ്ചയുടെ പ്രശ്നമുള്ളതു കൊണ്ട് മൂന്നിലെ അഞ്ജനയും ക്ലാസിലുണ്ട്.അക്ഷരലോകത്തേക്ക് ആഹ്ലാദത്തോടെ നടന്നടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. കഥകളും പാട്ടുകളും കളികളുമായി നടന്ന ക്യാമ്പില്‍ സാക്ഷരത്തിലെ പഠിതാക്കള്‍ക്കൊപ്പം മൂന്നിലെയും നാലിലെയും കുട്ടികളും പങ്കെടുത്തു. സെപ്തംബര്‍16,17 തീയ്യതികളില്‍ 2 മുതല്‍ 5.30 വരെയുള്ള സമയങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. അധ്യാപകര്‍ ,രക്ഷാകര്‍ത്തൃ പ്രതിനിധികള്‍ എന്നിവര്‍ ക്യാമ്പില്‍ സംബന്ധിച്ചു.
No comments:
Post a Comment
നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......