ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Tuesday, 2 September 2014

മക്കളെ അറിയാന്‍.... ക്ലാസ് മുറിയെ അറിയാന്‍

             2014 ആഗസ്ത് 28ന് 2 മണിക്ക് സ്കൂളില്‍ ക്ലാസ് പി.ടി.എ ആണ്.രണ്ട് ദിവസം മുമ്പ് തന്നെ കത്ത് നല്‍കിയിരുന്നു. ഞങ്ങളത് വീട്ടില്‍ കാണിച്ച് ഒപ്പ് മേടിച്ചു. പിറ്റേദിവസം ക്ലാസ് ടീച്ചറെ കാണിച്ചു. ക്ലാസ് പി.ടി.എ യില്‍ മുഴുവന്‍ രക്ഷിതാക്കളും പങ്കെടുക്കണം. അതിനാ ഇങ്ങനെയൊക്കെ.

              ആഗസ്ത് 28ന് 2.30നാണ് മീറ്റിംഗ് തുടങ്ങിയത്.ക്ലാസ് പ്രവര്‍ത്തനങ്ങള്‍, ഓണപ്പരീക്ഷ, ഓണോത്സവം എന്നിവയായിരുന്നു മുഖ്യ അജണ്ടകള്‍.രണ്ട് രക്ഷിതാക്കള്‍ മാത്രെ പങ്കെടുത്തില്ല.ചില വിഷമങ്ങള്‍ കാരണമാണ്. ഹെഡ്മാസ്റ്ററെ വിളിച്ച് പറഞ്ഞിരുന്നു.ക്ലാസ് മുറിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും മൂല്യനിര്‍ണ്ണയ രീതിയെക്കുറിച്ചും അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് പറഞ്ഞ്കൊടുത്തു.‍ഞങ്ങളുടെ പോര്‍ട്ട്ഫോളിയോ- പൂക്കൂട രക്ഷിതാക്കള്‍ പരിശോധിച്ചു. ഞങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രക്ഷിതാക്കള്‍ ചോദിച്ചറിഞ്ഞു.


               തുടര്‍ന്ന് എല്ലാവരും ഒന്നിച്ചിരുന്നു. സപ്തംബര്‍ 5 ന് സ്കൂളില്‍ ഓണോത്സവം സംഘടിപ്പിക്കണം.പക്ഷെ ഉച്ചവരെ പരീക്ഷയുണ്ട്.(അന്നത്തെ പരീക്ഷ പിന്നീട് സപ്തംബര്‍ 16 ലേക്ക് മാറ്റിവെച്ചു.) ഒാണപ്പുക്കളം വേണം,ഒാണസദ്യ വേണം,ഓണക്കളികള്‍ വേണം-അവര്‍ തീരുമാനിച്ചു.പണം ഒരു പ്രശ്നമാണ്.500 രൂപ എന്റെ വക.പവിത്രേട്ടന്‍ പറഞ്ഞു.സ്റ്റാഫ് വക 2000. പിന്നെ ഒരു വരവായിരുന്നു.ഓണോത്സവം ഗംഭീരമാവും.ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.
             

No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......