ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Tuesday, 24 February 2015

ഗണിത മധുരം വിതറി സ്കൂള്‍ മെട്രിക്ക് മേള

       ഗണിതപഠനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സ്കൂളില്‍ ഒരുക്കിയ മെട്രിക്ക് മേള ഞങ്ങള്‍ക്ക് പുത്തനനുഭവമായി. നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന നീളം,ഭാരം,ഉള്ളളവ്,സമയം എന്നീ മെട്രിക്ക് അളവുകളുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്‍ നാല് മൂലകളിലായി ഒരുക്കിയാണ്  മെട്രിക്ക് മേളയിലെ പ്രവര്‍ത്തനങ്ങള്‍ നടന്നത്.ബാഡ്ജ് നിര്‍മ്മാണമായിരുന്നു ആദ്യ പ്രവര്‍ത്തനം.
                  മെട്രിക്ക്മേളയുടെ ഉദ്ഘാടനം എസ്.എം. സി  ചെയര്‍മാന്‍ സി.കെ സന്തോഷിന്‍റെ അധ്യക്ഷതയില്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.വി.വെള്ളുങ്ങ ഉദ്ഘാടനം ചെയ്തു. മെട്രിക്ക് മേള ചിത്രങ്ങളിലൂടെ...










മെട്രിക്ക് മേള കാണാനും പങ്കാളികളാകുന്നതിനുമായി ഞങ്ങളുടെ രക്ഷിതാക്കളും സ്കൂളിലെത്തിയിരുന്നു.