Wednesday, 31 December 2014
Monday, 17 November 2014
ഒരു റോസാച്ചെടി ഇനി എല്ലാവീട്ടിലും
വീണ്ടും ഒരു ശിശുദിനം കൂടി.കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. (ജനനം 14.11.1889) നെഹ്റുജിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റോസാച്ചെടി നട്ടുകൊണ്ടാകണം ഇത്തവണത്തെ ജന്മദിനാഷോഷം. എല്ലാവരും രണ്ട് റോസായുടെ തണ്ട് സംഘടിപ്പിക്കണം. അത് അസംബ്ലിയില്‍ വെച്ച് കൈമാറി വിതരണം ചെയ്യും. ഒരു ചെടി വീട്ടില്‍ നടണം. മറ്റേത് സ്കൂള്‍ റോസാത്തോട്ടത്തിലേക്ക്.അസംബ്ലിയില്‍ തീരുമാനമായി.തീരുമാന പ്രകാരം തന്നെ കാര്യങ്ങള്‍ നടന്നു.
ശിശു ദിനത്തില്‍ വിദ്യാലയത്തില്‍ നടന്ന മറ്റ് പരിപാടികള്‍
- രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്
- എന്റെ പൂന്തോട്ടം- ചിത്ര രചന
- നെഹ്റു- ചിത്രങ്ങളിലൂടെ (ഗൂഗിള്‍ ഇമേജസ് ഉപയോഗപ്പെടുത്തി.
- കൂട്ടുകാര്‍ക്ക് ചാച്ചാജിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tuesday, 11 November 2014
ഒരുമയുടെ നിറവില്‍
ഒരു വിദ്യാലയ വികസന കൂട്ടായ്മ
1956
ല്‍
ത്യാഗികളായ പൂര്‍വ്വ സൂരികളുടെ
കൂട്ടായ്മയില്‍ സ്ഥാപിച്ച
വിദ്യാലയം.
കാലം
ഏറെ പിന്നിട്ടപ്പോള്‍ ഒരു
ഘട്ടത്തില്‍ കുട്ടികളുടെ
എണ്ണം 22
ലെത്തി.
നാടിന്റെ
സാംസ്ക്കാരിക കേന്ദ്രമായി
പ്രവര്‍ത്തിക്കുന്ന വിദ്യാലയം
അടച്ചുപൂട്ടല്‍ ഭീഷണിയില്‍.
നാടാകെ ഉണര്‍ന്നു.
താഴു വീഴാതെ വിദ്യാലയത്തെ
എങ്ങനെ
സംരക്ഷിക്കണം.
പഞ്ചായത്ത്
ഓഫീസ് ധര്‍ണ എ.ഇ.ഒ
ഓഫീസ് ധര്‍ണ ഇങ്ങനെ നിരവധിയായ
സമരങ്ങള്‍ നാട് ഏറ്റെടുത്തു.
കുട്ടികളുടെ
എണ്ണം കൂട്ടാനുള്ള പ്രവര്‍ത്തനം
ആരംഭിച്ചു. ജനപ്രതിനിധികളില്‍
നിന്നും മറ്റും ഫണ്ടുകള്‍
തരപ്പെടുത്തി.
എം.പി.
ശ്രീ.
പി.കരുണാകരന്‍
വക സ്കൂള്‍ വാനും സംഘടിപ്പിച്ചു.
ക്രമേണ
കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു.
2014
ഇപ്പോള്‍
കുട്ടികളുടെ എണ്ണം 39
അക്കാദമിക
രംഗത്ത് ചിറ്റാരിക്കല്‍
ഉപജില്ലയില്‍ തന്നെ മുന്‍
നിരയിലാവാന്‍ വിദ്യാലയത്തിന്
കഴിഞ്ഞു.
എല്‍.എസ്.എസ്
ഉപജില്ലാതല ക്വിസുകള്‍
(ശാസ്ത്രം,
ഗണിതം,
സാഹിത്യം)
എന്നിവയില്‍
മികച്ച വിജയം .
ഇങ്ങനെ
മുന്നേറുമ്പോഴും ചില പരിമിതികള്‍
വിദ്യാലയപ്രവര്‍ത്തനം സുഗമമായി
മുന്നേറുന്നതിന് തടസ്സം
നില്‍ക്കുന്നു.
പരിമിതികള്‍
- രക്ഷിതാക്കള്‍ അല്ലാതെ നാട്ടുകാരുടെ സജീവമായ ഇടപെടലുകള്‍ വിദ്യാലയത്തില്‍ വേണ്ടത്ര ഉണ്ടാകുന്നില്ല
- എം.പി ഫണ്ടില്‍ നിന്നും ലഭിച്ച സ്കൂളില്‍ വാന്‍ നടത്തിപ്പിനുള്ള ചെലവ് വരിവിനേക്കാള്‍ അധികം (പ്രതിമാസം ഏകദേശം 4500 രൂപ).
- ഒരു കളിസ്ഥലം ഇല്ല.
- വിദ്യാലയ അന്തരീക്ഷം ആകര്‍ഷകമല്ല.
രക്ഷിതാക്കളുടെയും
നാട്ടുകാരുടെയും പൂര്‍വ്വ
വിദ്യാര്‍ത്ഥികളുടെയും
ജനപ്രതിനിധികളുടെയും
കൂട്ടായ്മയിലൂടെ മാത്രമേ
വിദ്യാലയത്തിന്റെ പരിമിതികളെ
മറികടന്ന് മുന്നേറാന്‍ കഴിയൂ.
ഈ
തിരിച്ചറിവാണ് വിദ്യാലയ
വികസന സെമിനാര്‍ എന്ന
ആശയത്തിലേക്ക് നയിച്ചത്.
സര്‍വ
ശിക്ഷാ അഭിയാന്‍ സംസ്ഥാനത്തെ
60
കുട്ടികളില്‍
കുറഞ്ഞ വിദ്യാലയങ്ങളില്‍
നടപ്പിലാക്കുന്ന പ്രത്യേക
കര്‍മ്മപദ്ധതി ഫോക്കസ് 2015
ന്റെ
ഭാഗമായി പ്രവര്‍ത്തന പരിപാടികള്‍
ആവിഷ്ക്കരിച്ചു.
നാടിന്റെ
ഉത്സവമായ സെമിനാര്‍ മാറണം.
അതിനുവേണ്ട
രീതിയില്‍ പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തു നടത്തണം.
നാള്‍
വഴികളിലൂടെ...
എസ്.ആര്‍.ജി
യോഗം(17.10.14)
- വിദ്യാലയ വികസന സെമിനാര്‍ മുഖ്യ അജണ്ടയായി ന് ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ 5.45 വരെ നീണ്ട എസ്.ആര്‍.ജി യോഗം
- എസ്.എം.സി ചെയര്‍മാന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- വികസന മേഖലകള്‍ ചര്‍ച്ച ചെയ്തു.
- വിദ്യാലയത്തിന് ഈ വര്‍ഷം ഏറ്റെടുത്തുനടത്താവുന്ന പ്രവര്‍ത്തന മേഖലകള്‍ നിശ്ചയിച്ചുഎസ്.എം.സി/ക്ലാസ്സ് പി.ടി.എ യോഗം(22.10.14)
- ഒന്നാം ടേം ഇവാല്യൂവേഷന്‍ വിശകലനം ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത സി.പി.ടി.എയില്‍ വിദ്യാലയ വികസനം മുഖ്യ അജണ്ടയായി ചര്‍ച്ച ചെയ്തു. ഓരോ ക്ലാസ്സിന്റെയും സാധ്യതകള്‍ വിശദീകരിച്ചു.
- തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി എസ്.എം.സി. ചേര്‍ന്ന് വികസന സെമിനാര്‍ പൊതുയോഗം നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.സംഘാടക സമിതി വിളിക്കാന്‍ തീരുമാനിച്ചു.
സംഘാടക സമിതി(24.10.14)- നാട്ടുകാര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, ബഹുജന സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സംഘാടക സമിതി വിളിച്ചു ചേര്‍ത്തു.
- പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.വി. വെള്ളുങ്ങയുടെ അധ്യക്ഷതയില്‍ ബി.പി.ഒ പി.കെ സണ്ണി, അനൂപ് മാസ്റ്റര്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.
- സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.വി വെള്ളുങ്ങ ചെയര്‍മാന്‍, എസ്.എം.സി ചെയര്‍മാന്‍ സന്തോഷ്, വര്‍ക്കിംഗ് ചെയര്‍മാന്‍, ഹെഡ്മാസ്റ്റര്‍ കെ.ഇ വാസുദേവന്‍ കണ്‍വീനര്‍ ആയി സംഘാടക സമിതി രൂപീകരിച്ചു.
- എം.പി, എം.എല്‍.എ, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഉദ്ദ്യോഗസ്ഥര്‍ എന്നിവരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
പ്രവര്‍ത്തനത്തിലെ ചില പോരായ്മകള്‍ കാരണം ചില ഭാഗങ്ങളില്‍ അറിയിപ്പ് കിട്ടാതെ വന്നു. ഇതി വലിയ വിമര്‍ശനത്തിന് ഇടയായി. അതുകൊണ്ട് വീണ്ടും നോട്ടീസ് നല്‍കി സംഘാടക സമിതി വിപുലീകരിക്കാന്‍ ശ്രമിച്ചു.സംഘാടക സമിതി വിപുലീകരണം(31.10.14) - നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.
- പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു.
- ഞായറാഴ്ച്ച കുടുംബശ്രീ, ജനശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങളില്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ 2 അംഗ സ്ക്വാഡ് തീരുമാനിച്ചു.
- ബുധനാഴ്ച്ച പ്രദേശത്തെ മുഴുവന്‍ വീടുകളും കയറിയുള്ള സ്ക്വാഡ് പ്രവര്‍ത്തനം അമ്മമാരുടെ നേതൃത്വത്തില്‍ നടക്കണം.
- വ്യക്തികളുടെയും സംഘങ്ങളുടെയും സംഭാവന സ്വീകരിക്കാന്‍ കരട് ലിസ്റ്റ് തയ്യാറാക്കി.
- പ്രോഗ്രാം, ഭക്ഷണം, സാമ്പത്തികം കമ്മറ്റികള്‍ രൂപീകരിച്ചു.
സംഘാടക
സമിതി തീരുമാനപ്രകാരമുള്ള
പ്രവര്‍ത്തനങ്ങള്‍ അതേപ്രകാരം
നടത്താന്‍ കഴിഞ്ഞു എന്നത്
കൂട്ടായ്മയുടെ ഏറ്റവും മികച്ച
വിജയമായി കാണുന്നു.
അസൗകര്യങ്ങള്‍
കാരണം എം.എല്‍.എ,
ജില്ലാ
പഞ്ചായത്ത് പ്രസിഡണ്ട്
എന്നിവര്‍ പരിപാടിയില്‍
പങ്കെടുക്കാന്‍ കഴിയില്ല
എന്നറിയിച്ചിരുന്നു.
പ്രചരണത്തിനായി
- ഗൃഹ സന്ദര്‍ശനം
- അനൗണ്‍സ്മെന്റ്
- തുണിയില്‍ പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍ എന്നീ രീതികള്‍ അവലംബിച്ചു.
നവംബര്‍
9 ന്
രാവിലെ 10.30
ന്
സെമിനാര്‍ ആരംഭിച്ചു.വിദ്യാലയ
വികസന സെമിനാറില്‍ അനൂപ്
കല്ലത്ത് വിഷയം അവതരിപ്പിച്ചു.
സി കെ സന്തോഷ്
അധ്യക്ഷനായി. കെ
ഇ വാസുദേവന്‍ സ്വാഗതം പറഞ്ഞു.
അലോഷ്യസ്
ജോര്‍ജ് ഫോക്കസ് 2015
വിശദീകരണം
നടത്തി.
ജില്ലാതല പരിപാടിയും
വിദ്യാലയ വികസന സെമിനാറും
പി കരുണാകരന്‍
എംപി നിര്‍വഹിച്ചു. ഉദ്ഘാടന
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്
കെ ലക്ഷ്മണന്‍ അധ്യക്ഷനായി.
വിദ്യാലയ
വികസന നിധിയിലേക്ക് വ്യക്തികളും സന്നദ്ധസംഘടനകളും നല്‍കിയ സംഭാവന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍ ഏറ്റുവാങ്ങി.
എ വിധുബാല
വിദ്യാലയ വികസന പ്രതിജ്ഞ
ചൊല്ലി. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.
എം ബാലന്‍
എല്‍.എസ്.എസ് വിജയി വിവേക്.എം.എസ് ഉപജില്ലാ ശാസ്ത്രക്വിസ് ,ഗണിതക്വിസ്
എന്നിവയിലെ വിജയി മിഥുന എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിച്ച്
സംസാരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സി ജാനകി,
പി കെ സണ്ണി,
പാറക്കോല്‍
രാജന്‍, കെ
പി ദീപ എന്നിവര്‍ സംസാരിച്ചു.
വി വി വെള്ളുങ്ങ
സ്വാഗതവും കെ ഇ വാസുദേവന്‍
നന്ദിയും പറഞ്ഞു.
ചിത്രങ്ങളിലൂടെ.....
റെജിസ്ടേഷന്‍
വികസന സെമിനാര്‍ ഉച്ചഭക്ഷണം
ഉദ്ഘാടനചടങ്ങ്
വിദ്യാലയ വികസന പ്രതിജ്ഞ
അല്പം കുശലം
വിദ്യാലയ വികസന നിധി ഏറ്റുവാങ്ങല്‍
അനുമോദനം
ആശംസകള്‍
നന്ദി ശുചിത്വഭവനം ശുചിത്വ വിദ്യാലയം- സെമിനാര്‍
വൈകിട്ട്നടന്ന ശുചിത്വ സെമിനാറില്‍ കെ.എം.അനില്‍കുമാര്‍ ക്ലാസെടുത്തു. കുട്ടികളെക്കൂടാതെ 246 പേര്‍ സെമിനാറില്‍ പങ്കെടുത്തു.ഓര്‍മ്മകളുടെ അയവിറക്കലും ഗാഢമായ ചര്‍ച്ചകളും നടന്ന ഒരു ദിനമായിരുന്നു ഇന്ന്. തീര്‍ച്ചയായും ഈ ദിനം വടക്കെപുലിയന്നൂര്‍ ഗവ.എല്‍.പി സ്കൂളിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടി വരും
തീരുമാനങ്ങള്‍
- സ്കൂള്‍ വികസന നിധിയിലേക്ക് പരമാവധി സംഭാവന സ്വീകരിക്കുക
- ഒന്നിടവിട്ട ശനിയാഴ്ച്ചകളില്‍ കുട്ടികള്‍ക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പരിശീലനപരിപാടി. വിദഗ്ദരെ പങ്കെടുപ്പിക്കണം
- വിദ്യാലയവും നാട്ടുകാരും തമ്മിലുള്ള പരസ്പര സൗഹൃദം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ശനിയാഴ്ച്ചകളില്‍ സ്കൂള്‍ ലാബ് ഉപയോഗപ്പെടുത്തി കമ്പ്യൂട്ടര്‍ പരിശീലനം.
- നാട്ടുകാരുടെ കൂട്ടായ്മയില്‍വിദ്യാലയ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളിലും ശുചിത്വ സന്ദേശമെത്തിക്കല്‍, മോസ് പിറ്റ് സ്ഥാപിക്കല്‍.
Monday, 10 November 2014
നാടാകെ വിദ്യാലയത്തിന് പിറകെ
ആവേശമായ് വിദ്യാലയവികസന സെമിനാര്‍
അനാദായകരമായ
സ്കൂളുകളുടെ പഠനിലവാരവും
ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താന്‍
തയ്യാറാക്കിയ ഫോക്കസ് 2015
കര്‍മപദ്ധതിക്ക്
ജില്ലയില്‍ തുടക്കമായി.
എസ്.എസ്.എ
സഹകരണത്തോടെ നടക്കുന്ന
പരിപാടിയുടെ ജില്ലാതല പരിപാടിയും
വിദ്യാലയ വികസന സെമിനാറും
വടക്കേ പുലിയന്നൂര്‍ ജിഎല്‍പി
സ്കൂളില്‍ പി കരുണാകരന്‍
എംപി നിര്‍വഹിച്ചു. ഉദ്ഘാടന
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്
കെ ലക്ഷ്മണന്‍ അധ്യക്ഷനായി.
വിദ്യാലയ
വികസന നിധിയിലേക്ക് വ്യക്തികളും സന്നദ്ധസംഘടനകളും നല്‍കിയ സംഭാവന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍ ഏറ്റുവാങ്ങി.
എ വിധുബാല
വിദ്യാലയ വികസന പ്രതിജ്ഞ
ചൊല്ലി. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.
എം ബാലന്‍ എല്‍.എസ്.എസ് വിജയി വിവേക്.എം.എസ് ഉപജില്ലാ ശാസ്ത്രക്വിസ് ,ഗണിതക്വിസ് എന്നിവയിലെ വിജയി മിഥുന എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സംസാരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സി ജാനകി,
പി കെ സണ്ണി,
പാറക്കോല്‍
രാജന്‍, കെ
പി ദീപ എന്നിവര്‍ സംസാരിച്ചു.
വി വി വെള്ളുങ്ങ
സ്വാഗതവും കെ ഇ വാസുദേവന്‍
നന്ദിയും പറഞ്ഞു.വിദ്യാലയ
വികസന സെമിനാറില്‍ അനൂപ്
കല്ലത്ത് വിഷയം അവതരിപ്പിച്ചു.
സി കെ സന്തോഷ്
അധ്യക്ഷനായി. കെ
ഇ വാസുദേവന്‍ സ്വാഗതം പറഞ്ഞു.
വൈകിട്ട്
ശുചിത്വ സെമിനാറില്‍ കെ.എം.അനില്‍കുമാര്‍ ക്ലാസെടുത്തു.
രാവിലെ 10.45 ന് ആരംഭിച്ച പരിപാടി വൈകിട്ട് 5.30നാണ് അവസാനിച്ചത്. നാട്ടിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഒന്നാകെ വിദ്യാലയത്തിലേക്ക് ഒഴുകിയെത്തി.246 പേരാണ് സെമിനാറില്‍ പങ്കെടുത്തത്.
സെമിനാറിനെക്കുറിച്ചുള്ള കുൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും അടുത്ത പോസ്റ്റില്‍
Friday, 7 November 2014
വിദ്യാലയ വികസനസെമിനാറും ഫോക്കസ് 2015
ജില്ലാതല ഉദ്ഘാടനവും വടക്കേപുലിയന്നൂരില്‍
മികവിന്റെ പാതയില്‍ മുന്നേറുമ്പോഴും ഞങ്ങള്‍ അല്പം ദു:ഖിതരാണ്.മറ്റൊന്നുമല്ല കുട്ടികളുടെ എണ്ണക്കുറവ് തന്നെ പ്രശ്നം.കൂടാതെ നല്ല ഒരു കളിസ്ഥലമില്ലാത്തതും സ്കൂള്‍ വാന്‍ നടത്തിപ്പ് തുടങ്ങിയവയെല്ലാം പ്രശ്നം തന്നെ.
വിദ്യാലയ വികസനം കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപരുടെയുംമാത്രം പ്രശ്നമല്ലല്ലോ. നാട്ടുകാരെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും എല്ലാവരെയും കൂട്ടുപിടിക്കാം.അങ്ങനെയാണ് വികസന സെമിനാറിനെക്കുറിച്ചാലോചിച്ചത്. ഫോക്കസിന്‍റെ ഭാഗമായി ഞങ്ങളും കൂട്ടുചേര്‍ന്നു.
നവംബര്‍ 9 ഞായറാഴ്ച നടക്കുന്ന വികസന സെമിനാറിലേക്കും ഫോക്കസ് 2015 ഉദ്ഘാടനപരിപാടിയിലേക്കും ഏവരേയും ക്ഷണിക്കുന്നു.
സെമിനാര്‍ വിശേഷങ്ങളും നാള്‍വഴികളും സെമിനാറിനു ശേഷം...വിശേഷങ്ങള്‍ക്കായി കാത്തിരിക്കുമല്ലോ.
ടീം ബ്ലോഗ്
ജി.എല്‍.പി.എസ് വടക്കേപുലിയന്നൂര്‍
എവിടെയാ ഞങ്ങള്‍ പിന്നോക്കം
കാസറഗോഡ് കേരളത്തിലെ ആദ്യ ബ്ലോഗ് അധിഷ്ഠിത ജില്ല
എല്‍.പി വിഭാഗത്തിലെ പുരസ്ക്കാരം വടക്കേപുലിയന്നൂരിന്
ഇന്ന്
ഞങ്ങള്‍ക്ക് ഏറെ സന്താഷമുണ്ടായ
ദിവസമാണ്.വിദ്യാഭ്യാസ
ചരിത്രത്തില്‍ പുതിയ അധ്യായം
കുറിച്ച് സംസ്ഥാനത്ത് ആദ്യമായി
മുഴുവന്‍ വിദ്യാലയങ്ങളെയും
വിദ്യാഭ്യാസ ഓഫീസുകളെയും
വിവരസാങ്കേതിക വിദ്യയുടെ
ശൃംഖല ഉപയോഗിച്ച് ബന്ധിപ്പിച്ചBLEND-Blog
for Dynamic Educational Network ജില്ലാതല
പ്രഖ്യാപനം നടന്ന ദിവസം.
ഒപ്പം
എല്‍.പി
വിഭാഗത്തില്‍ മികച്ചബ്ലോഗിനുള്ള
പുരസ്ക്കാരം ഞങ്ങള്‍ക്ക്
ലഭിക്കുയും ചെയ്തു.കാസര്‍ഗോഡ്
മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍
നടന്ന ചടങ്ങില്‍ ബഹു.എം.പി.ശ്രി
പി.കരുണാകരന്‍
ജില്ലയെ സമ്പൂര്‍ണ്ണ ബ്ലോഗ്
അധഷഠിത ജില്ലയായി പ്രഖ്യാപിച്ചു.
കാസറഗോഡ്
എം.എല്‍.എ
ശ്രീ.എന്‍.എ.നെല്ലിക്കുന്ന്
പുരസ്ക്കാര വിതരണം നടത്തി.
കാസര്‍ഗോഡ്
ജില്ലാപഞ്ചായത്തിന്റെ
നേതൃത്വത്തില്‍ വിദ്യാഭ്യാസ
വകുപ്പ്,ഡയറ്റ്,RMSA,SSA,IT@SCHOOL,അധ്യാപക
സംഘടനകള്‍,എന്നിവര്‍
ഉള്‍പ്പെട്ട ജില്ലാ വിദ്യാഭ്യാസ
സമിതിയാണ് സ്ക്കൂള്‍ വിദ്യാഭ്യാസ
രംഗത്തെ കാസര്‍ഗോഡ് ജില്ലയുടെ
മുന്നേറ്റത്തിന് BLEND
ആവിഷ്ക്കരിച്ചത്.അഡ്വക്കേറ്റ്
ശ്യാമളാദേവി ,DDE
സി.
രാഘവന്‍,ജില്ലാപഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേര്‍സണ്‍
ശ്രിമതി സുജാത ,
ഡയറ്റ്
പ്രിന്‍സിപ്പാള്‍ പി.വി.
കൃഷ്ണകുമാര്‍,
SSA ജില്ലാപ്രോജക്ട്
ഓഫീസര്‍ ഡോ.
എം
ബാലന്‍,കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ഓഫീസര്‍ സൗമിനി
കല്ലത്ത്,കാസര്‍ഗോഡ്
വിദ്യാഭ്യാസ ഓഫീസര്‍ എന്‍.
സദാശിവ
നായിക്ക് എന്നിവര്‍ സംസാരിച്ചു.
ഞങ്ങളോടൊപ്പം പുരസ്ക്കാരം ലഭിച്ച മറ്റു വിദ്യാലയങ്ങള്‍
ഹൈസ്കൂള്‍ വിഭാഗം
- ജി എച്ച് എസ് എസ് അടൂര്‍
- വരക്കാട് എച്ച് എച്ച് എസ്
- ജി എച്ച് എസ് എസ് കൊട്ടോടി
- എസ് എസ് എച്ച് എസ് എസ് ഷേണി
എല്‍ പി വിഭാഗം
ബ്ലെന്റിനെക്കുറിച്ച്
ശ്രീ.
ടി.പി
കലാധരന്‍ മാസ്റ്റര്‍
വിദ്യാഭ്യാസരംഗത്ത് മാതൃകകള്‍ സൃഷ്ടിക്കാനും നിലവിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇടപെടേണ്ട അക്കാദമികസ്ഥാപനമാണ് ഡയറ്റ്.പക്ഷേ പല ഡയറ്റുകളും സമൂഹത്തിന്റെ പ്രതീക്ഷയ്കൊത്തുയരുന്നില്ല. ഡയറ്റുകള്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയില്ലാത്തവയോ ആവര്‍ത്തനവിരസതയുളളതോ ആണ് എന്ന വിമര്‍ശനം നിലവിലുണ്ട്. ഓരോ വര്‍ഷവും ജില്ലിയിലെ അക്കാദമിക രംഗത്ത് എന്തു ഉണര്‍വുണ്ടാക്കാന്‍ ഓരോ ഡയറ്റിനും കഴിഞ്ഞു എന്നതില്‍ ആത്മപരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ് കാസര്‍ഗോഡ് ഡയറ്റിന്റെ ഇടപെടല്‍.ആ ഡയറ്റിലെ സാരഥികളെ എന്റെ അനുമോദനം അറിയിക്കുന്നു.
- ജില്ലയിലെ ജനപ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും എല്ലാം ആവേശം നല്‍കാന്‍ ഡയററിനു കഴിഞ്ഞു.
- പിന്തുണ ആര്‍ജിക്കാനായി.
- ഔദ്യോഗിക ജനകീയ കൂട്ടായ്മ വളര്‍ത്താനായി.
- അവരുടെ മനസില്‍ ഇടം ഉറപ്പിക്കുകയും ചെയ്തു.
- ടോട്ടല്‍ കവറേജുളള മൂന്നു പ്രവര്‍ത്തനങ്ങളാണവിടെ നടക്കുന്നത്.
- എല്ലാ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ്,
- എല്ലാ ഹൈസ്കൂളുകള്‍ക്കും സ്റ്റെപ്,
- എല്ലാ പ്രൈമറി വിദ്യാലയങ്ങള്‍ക്കും സാക്ഷരം.
- കൂടാതെ വിഭവസിഡികള്‍ ഐ ടി @ സ്കൂളിന്റെ കൂടി സഹായത്തോടെ നല്‍കല്‍..
ബ്ലോഗ്
വിദ്യാലയമികവിലേക്കുളള
ഉപാധികൂടിയാണ്.നമ്മുടെ
പൊതുവിദ്യാലയങ്ങളില്‍ ധാരാളം
മികവുറ്റ പ്രവര്‍ത്തനങ്ങള്‍
ഇന്ന് നടക്കുന്നുണ്ട്.
എന്നാല്‍
ഇവ വേണ്ടത്ര അളവില്‍
രക്ഷിതാക്കളിലേക്കോ ബന്ധപ്പെട്ട
വിദ്യാഭ്യാസ ഓഫീസര്‍മാരുടെ
ശ്രദ്ധയിലേക്കോ പൊതുസമൂഹത്തിലേക്കോ
എത്തുന്നില്ല.
മികച്ച
മാതൃകകള്‍ വിദ്യാലയങ്ങള്‍
തമ്മില്‍ പങ്കുവെക്കുന്നതിനുള്ള
സാധ്യതയും കുറവാണ്.
നന്നായി
പ്രവര്‍ത്തിക്കുന്ന പല
വിദ്യാലയങ്ങള്‍ക്കും അവിടുത്തെ
അധ്യാപകര്‍ക്കും അര്‍ഹിക്കുന്ന
അംഗീകാരം കിട്ടുന്നില്ല
എന്നതാണ് ഇതിന്റെ ആത്യന്തികഫലം.
ചെയ്യുന്ന
പല നല്ല കാര്യങ്ങള്‍ക്കും
കൃത്യമായ ഡോക്യുമെന്റേഷനില്ല
എന്നത് മറ്റൊരു പ്രശ്നമാണ്.
വിദ്യാഭ്യാസ
ഓഫീസര്‍മാര്‍ കൈക്കൊള്ളുന്ന
പല തീരുമാനങ്ങളും എല്ലാ
അധ്യാപകരും അറിയുന്നില്ല
എന്ന പ്രശ്നവും നിലനില്‍ക്കുന്നു.
ഫോണ്‍
വഴിയോ മെയില്‍ വഴിയോ
കോണ്‍ഫറന്‍സുകള്‍ വഴിയോ
നല്‍കുന്ന സന്ദേശം പലയിടത്തും
ഹെഡ് മാസ്റ്റര്‍മാരില്‍
ഒതുങ്ങുകയാണ്.
ഇത്
വിവരച്ചോര്‍ച്ചയ്ക്ക്
കാരണമാകുന്നുണ്ട്.
കാര്യങ്ങളുടെ
ഫലപ്രാപ്തിയെ ഇതൊക്കെയും
ബാധിക്കുന്നുണ്ടെന്നതില്‍
സംശയമില്ല.
ഇത്തരം
പല പ്രശ്നങ്ങള്‍ക്കുമുള്ള
പരിഹാരമെന്ന നിലയിലാണ് എല്ലാ
സ്ഥാപനങ്ങള്‍ക്കും ബ്ലോഗുകള്‍
നിര്‍മിക്കാനും അവ തമ്മില്‍
ബന്ധിപ്പിക്കാനും ബ്ലോഗുകള്‍
വഴിയിള്ള വിവരവിനിമയം
സാധ്യമാക്കാനുമുള്ള പദ്ധതി
ഡയറ്റ് മുന്നോട്ടുവെച്ചത്.
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ വിദ്യാലയങ്ങളെയും
വിദ്യാഭ്യാസ ഓഫീസുകളെയും
ബ്ലോഗുകള്‍ വഴി പരസ്പരം
ബന്ധിപ്പിക്കുന്ന നൂതനപരിപാടിയാണ്
'ബ്ലെന്റ്
'.
കാസര്‍ഗോഡ്
ഡയറ്റ്,
കാസര്‍ഗോഡ്
ഐ ടി @
സ്കൂള്‍
പ്രോജക്റ്റിന്റെ സാങ്കേതികസഹായത്തോടെ
ആവിഷ്കരിച്ച ഈ പദ്ധതി ജില്ലാ
വിദ്യാഭ്യാസ സമിതിയുടെ
ആഭിമുഖ്യത്തിലാണ് ജില്ലയിലെങ്ങും
നടപ്പിലാക്കുന്നത്.
നാള്‍വഴികളിലൂടെ
1.
ഡയറ്റിലെ
ഫാക്കല്‍ട്ടി യോഗത്തില്‍
'ബ്ലെന്റി'ന്റെ
കര്‍മപദ്ധതി ചര്‍ച്ച ചെയ്തു.
2.
എല്‍
പി,
യു
പി,
ഹൈസ്കൂള്‍,
ടി
ടി ഐ,
വിവിധ
വിദ്യാഭ്യാസ ഓഫീസുകള്‍
എന്നിവിടങ്ങളില്‍ നിന്നും
ഒരാള്‍ക്കുവീതം പരിശീലനം
നല്‍കാനും എല്ലാ സ്ഥാപനങ്ങള്‍ക്കും
ബ്ലോഗുകള്‍ നിര്‍മിക്കാനും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന
ഡയറ്റിന്റെ പ്രോഗ്രാം അഡ്വൈസറി
കമ്മിറ്റി യോഗത്തില്‍
തീരുമാനിച്ചു.
3.
ഡയറ്റിലെ
ഇ ടി ഫാക്കല്‍ട്ടി അംഗങ്ങള്‍,
ഐ
ടി @
സ്കൂള്‍
കോര്‍ഡിനേറ്റര്‍,
മാസ്റ്റര്‍
ട്രെയിനര്‍മാര്‍ എന്നിവരുടെ
സംയുക്തയോഗത്തില്‍ വെച്ച്
പദ്ധതിക്ക് പ്രായോഗികരൂപം
നല്‍കി.
4.
തെരഞ്ഞെടുക്കപ്പെട്ട
റിസോഴ്സ് അധ്യാപകര്‍ക്ക്
ഐ ടി @
സ്കൂളിന്റെ
സഹായത്തോടെ നാലു ദിവസത്തെ
പരിശീലനം നല്‍കി
5.
വിദ്യാഭ്യാസ
ഓഫീസുകളില്‍ നിന്നും
തെരഞ്ഞെടുക്കപ്പെട്ട
ജീവനക്കാര്‍ക്ക് നല്‍കിയ
രണ്ടു ദിവസത്തെ പരിശീലനത്തിലൂടെ
എല്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കും
ബ്ലോഗ് എന്ന ലക്ഷ്യം നേടി
6.
ജില്ലയിലെ
മുഴുവന്‍ എല്‍ പി,
യു
പി,
ഹൈസ്കൂള്‍,
ടി
ടി ഐ കളില്‍ നിന്നും ഐ ടി
പരിചയമുള്ള ഒരധ്യാപകനെ വീതം
കണ്ടെത്തി.
26 ബാച്ചുകളിലായി
രണ്ടു ദിവസം വീതമുള്ള രണ്ട്
ഘട്ടങ്ങളിലൂടെ നാലുദിവസത്തെ
ബ്ലോഗ് നിര്‍മാണ പരിശീലനം
നല്‍കി.
പരിശീലനങ്ങളില്‍
പല കാരണങ്ങളാല്‍ എത്തിച്ചേരാത്ത
ചുരുക്കം സ്കൂളുകള്‍ക്ക്
പ്രത്യേകബാച്ച് നടത്തിക്കൊണ്ട്
എല്ലാ വിദ്യാലയങ്ങള്‍ക്കും
ബ്ലോഗ് എന്ന ലക്ഷ്യവും
കൈവരിച്ചു.
7.
പല
ബ്ലോഗുകളും തുടങ്ങിയേടത്തു
നില്‍ക്കുന്നു എന്ന കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
പ്രശ്നങ്ങള്‍ അപ്പപ്പോള്‍
പരിഹരിക്കുന്നതിന് ഏകദിന
ഓണ്‍ലൈന്‍ ക്ലിനിക്ക് നടത്തി.
8.
വിദ്യാഭ്യാസ
ഓഫീസര്‍മാര്‍ക്ക് ബ്ലോഗുകള്‍
കൈകാര്യം ചെയ്യാനും കമന്റുകള്‍
നല്‍കാനും പോസ്റ്റിങ്ങ്
നടത്താനുമുള്ള ഏകദിന പരിശീലനം
നല്‍കി.
ഈ
പരിശീലനത്തില്‍ ഓഫീസുകളില്‍
ഇപ്പോള്‍ ബ്ലോഗിന്റെ ചുമതല
വഹിക്കുന്ന ജീവനക്കാരെയും
ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളെയും
പങ്കെടുപ്പിച്ചു.
9.
ഓരോ
ഉപജില്ലയിലും കേന്ദ്രീകരിച്ചു
നടത്തിയ തല്‍സമയസഹായത്തിലൂടെ
എല്ലാ ബ്ലോഗുകളെയും ചുരുങ്ങിയ
നിലവാരത്തിലെങ്കിലും
എത്തിക്കുക,
ലിങ്കുകള്‍
മുഴുവന്‍ പ്രവര്‍ത്തനക്ഷമമാക്കുക
എന്നീ ലക്ഷ്യങ്ങള്‍ സാധ്യമാക്കി.
10.
അധ്യാപകരെയും
വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും
മറ്റും പരിചയപ്പെടുത്തിക്കൊണ്ടുള്ള
ചടങ്ങില്‍ വെച്ച് വിദ്യാലയ
ബ്ലോഗുകള്‍ ഔപചാരികമായി
ഉദ്ഘാടനം ചെയ്യപ്പെട്ടു.
11.
എല്ലാ
എ ഇ ഒ,
ഡി
ഇ ഒ മാരുടെയും കീഴിലുള്ള
സ്കൂള്‍ ബ്ലോഗുകളും ഓഫീസ്
ബ്ലോഗുകളും പൂര്‍ത്തിയായതിന്റെ
പ്രഖ്യാപനച്ചടങ്ങ് നടന്നു.
12. ബ്ലോഗിന്റെ
ഉപയോഗം മെച്ചപ്പെടുത്താനുള്ള
ഉപാധിയെന്ന നിലയില്‍ മികച്ച
വിദ്യാഭ്യാസ ബ്ലോഗുകളെ
പുരസ്കാരം നല്‍കി അംഗീകരിക്കാന്‍
തീരുമാനിച്ചു.
വിദ്യാഭ്യാസജില്ലകളിലെ
മികച്ച ഹൈസ്കൂള്‍ ബ്ലോഗുകള്‍
തെരഞ്ഞെടുത്തു.
Subscribe to:
Posts (Atom)