ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Monday 10 November 2014

നാടാകെ വിദ്യാലയത്തിന് പിറകെ

ആവേശമായ് വിദ്യാലയവികസന സെമിനാര്‍


           അനാദായകരമായ സ്കൂളുകളുടെ പഠനിലവാരവും ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താന്‍ തയ്യാറാക്കിയ ഫോക്കസ് 2015 കര്‍മപദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. എസ്.എസ്.എ സഹകരണത്തോടെ നടക്കുന്ന പരിപാടിയുടെ ജില്ലാതല പരിപാടിയും വിദ്യാലയ വികസന സെമിനാറും വടക്കേ പുലിയന്നൂര്‍ ജിഎല്‍പി സ്കൂളില്‍ പി കരുണാകരന്‍ എംപി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മണന്‍ അധ്യക്ഷനായി. വിദ്യാലയ വികസന നിധിയിലേക്ക് വ്യക്തികളും സന്നദ്ധസംഘടനകളും നല്‍കിയ സംഭാവന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍ ഏറ്റുവാങ്ങി. എ വിധുബാല വിദ്യാലയ വികസന പ്രതിജ്ഞ ചൊല്ലി. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. എം ബാലന്‍ എല്‍.എസ്.എസ് വിജയി വിവേക്.എം.എസ് ഉപജില്ലാ ശാസ്ത്രക്വിസ് ,ഗണിതക്വിസ് എന്നിവയിലെ വിജയി മിഥുന എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സംസാരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സി ജാനകി, പി കെ സണ്ണി, പാറക്കോല്‍ രാജന്‍, കെ പി ദീപ എന്നിവര്‍ സംസാരിച്ചു. വി വി വെള്ളുങ്ങ സ്വാഗതവും കെ ഇ വാസുദേവന്‍ നന്ദിയും പറഞ്ഞു.വിദ്യാലയ വികസന സെമിനാറില്‍ അനൂപ് കല്ലത്ത് വിഷയം അവതരിപ്പിച്ചു. സി കെ സന്തോഷ് അധ്യക്ഷനായി. കെ ഇ വാസുദേവന്‍ സ്വാഗതം പറഞ്ഞു. വൈകിട്ട് ശുചിത്വ സെമിനാറില്‍ കെ.എം.അനില്‍കുമാര്‍ ക്ലാസെടുത്തു.
             രാവിലെ 10.45 ന് ആരംഭിച്ച പരിപാടി വൈകിട്ട് 5.30നാണ് അവസാനിച്ചത്. നാട്ടിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഒന്നാകെ വിദ്യാലയത്തിലേക്ക് ഒഴുകിയെത്തി.246 പേരാണ് സെമിനാറില്‍ പങ്കെടുത്തത്.
സെമിനാറിനെക്കുറിച്ചുള്ള കുൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും അടുത്ത പോസ്റ്റില്‍

No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......