ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Tuesday, 11 November 2014


ഒരുമയുടെ നിറവില്‍

ഒരു വിദ്യാലയ വികസന കൂട്ടായ്മ

              1956 ല്‍ ത്യാഗികളായ പൂര്‍വ്വ സൂരികളുടെ കൂട്ടായ്മയില്‍ സ്ഥാപിച്ച വിദ്യാലയം. കാലം ഏറെ പിന്നിട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ കുട്ടികളുടെ എണ്ണം 22 ലെത്തി. നാടിന്റെ സാംസ്ക്കാരിക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാലയം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. നാടാകെ ഉണര്‍ന്നു. താഴു വീഴാതെ വിദ്യാലയത്തെ എങ്ങനെ സംരക്ഷിക്കണം. പഞ്ചായത്ത് ഓഫീസ് ധര്‍ണ എ..ഒ ഓഫീസ് ധര്‍ണ ഇങ്ങനെ നിരവധിയായ സമരങ്ങള്‍ നാട് ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂട്ടാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. നപ്രതിനിധികളില്‍ നിന്നും മറ്റും ഫണ്ടുകള്‍ തരപ്പെടുത്തി. എം.പി. ശ്രീ. പി.കരുണാകരന്‍ വക സ്കൂള്‍ വാനും സംഘടിപ്പിച്ചു. ക്രമേണ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു

 2014

     ഇപ്പോള്‍ കുട്ടികളുടെ എണ്ണം 39 അക്കാദമിക രംഗത്ത് ചിറ്റാരിക്കല്‍ ഉപജില്ലയില്‍ തന്നെ മുന്‍ നിരയിലാവാന്‍ വിദ്യാലയത്തിന് കഴിഞ്ഞു. എല്‍.​എസ്.എസ് ഉപജില്ലാതല ക്വിസുകള്‍ (ശാസ്ത്രം, ഗണിതം, സാഹിത്യം) എന്നിവയില്‍ മികച്ച വിജയം . ഇങ്ങനെ മുന്നേറുമ്പോഴും ചില പരിമിതികള്‍ വിദ്യാലയപ്രവര്‍ത്തനം സുഗമമായി മുന്നേറുന്നതിന് തടസ്സം നില്‍ക്കുന്നു.

പരിമിതികള്‍
  • രക്ഷിതാക്കള്‍ അല്ലാതെ നാട്ടുകാരുടെ സജീവമായ ഇടപെടലുകള്‍ വിദ്യാലയത്തില്‍ വേണ്ടത്ര ഉണ്ടാകുന്നില്ല
  • എം.പി ഫണ്ടില്‍ നിന്നും ലഭിച്ച സ്കൂളില്‍ വാന്‍ നടത്തിപ്പിനുള്ള ചെലവ് വരിവിനേക്കാള്‍ അധികം (പ്രതിമാസം ഏകദേശം 4500 രൂപ).
  • ഒരു കളിസ്ഥലം ഇല്ല.
  • വിദ്യാലയ അന്തരീക്ഷം ആകര്‍ഷകമല്ല.
         രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെ മാത്രമേ വിദ്യാലയത്തിന്റെ പരിമിതികളെ മറികടന്ന് മുന്നേറാന്‍ കഴിയൂ. ഈ തിരിച്ചറിവാണ് വിദ്യാലയ വികസന സെമിനാര്‍ എന്ന ആശയത്തിലേക്ക് നയിച്ചത്. സര്‍വ ശിക്ഷാ അഭിയാന്‍ സംസ്ഥാനത്തെ 60 കുട്ടികളില്‍ കുറഞ്ഞ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക കര്‍മ്മപദ്ധതി ഫോക്കസ് 2015 ന്റെ ഭാഗമായി പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്ക്കരിച്ചു.
നാടിന്റെ ഉത്സവമായ സെമിനാര്‍ മാറണം. അതിനുവേണ്ട രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തണം.  
നാള്‍ വഴികളിലൂടെ...

എസ്.ആര്‍.ജി യോഗം(17.10.14)
  • വിദ്യാലയ വികസന സെമിനാര്‍ മുഖ്യ അജണ്ടയായി ന് ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ 5.45 വരെ നീണ്ട എസ്.ആര്‍.ജി യോഗം
  • എസ്.എം.സി ചെയര്‍മാന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
  • വികസന മേഖലകള്‍ ചര്‍ച്ച ചെയ്തു.
  • വിദ്യാലയത്തിന് ഈ വര്‍ഷം ഏറ്റെടുത്തുനടത്താവുന്ന പ്രവര്‍ത്തന മേഖലകള്‍ നിശ്ചയിച്ചു

    എസ്.എം.സി/ക്ലാസ്സ് പി.ടി.എ യോഗം(22.10.14)
  • ഒന്നാം ടേം ഇവാല്യൂവേഷന്‍ വിശകലനം ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത സി.പി.ടി.എയില്‍ വിദ്യാലയ വികസനം മുഖ്യ അജണ്ടയായി ചര്‍ച്ച ചെയ്തു. ഓരോ ക്ലാസ്സിന്റെയും സാധ്യതകള്‍ വിശദീകരിച്ചു.
  • തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി എസ്.എം.സി. ചേര്‍ന്ന് വികസന സെമിനാര്‍ പൊതുയോഗം നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.  
    സംഘാടക സമിതി വിളിക്കാന്‍ തീരുമാനിച്ചു.


    സംഘാടക സമിതി(24.10.14)
    • നാട്ടുകാര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, ബഹുജന സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സംഘാടക സമിതി വിളിച്ചു ചേര്‍ത്തു.
    • പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.വി. വെള്ളുങ്ങയുടെ അധ്യക്ഷതയില്‍ ബി.പി.ഒ പി.കെ സണ്ണി, അനൂപ് മാസ്റ്റര്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.
    • സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.വി വെള്ളുങ്ങ ചെയര്‍മാന്‍, എസ്.എം.സി ചെയര്‍മാന്‍ സന്തോഷ്, വര്‍ക്കിംഗ് ചെയര്‍മാന്‍, ഹെഡ്മാസ്റ്റര്‍ കെ.ഇ വാസുദേവന്‍ കണ്‍വീനര്‍ ആയി സംഘാടക സമിതി രൂപീകരിച്ചു.
    • എം.പി, എം.എല്‍., ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഉദ്ദ്യോഗസ്ഥര്‍ എന്നിവരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
    പ്രവര്‍ത്തനത്തിലെ ചില പോരായ്മകള്‍ കാരണം ചില ഭാഗങ്ങളില്‍ അറിയിപ്പ് കിട്ടാതെ വന്നു. ഇതി വലിയ വിമര്‍ശനത്തിന് ഇടയായി. അതുകൊണ്ട് വീണ്ടും നോട്ടീസ് നല്‍കി സംഘാടക സമിതി വിപുലീകരിക്കാന്‍ ശ്രമിച്ചു.

    സംഘാടക സമിതി വിപുലീകരണം(31.10.14)
  • നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.
  • പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു.
  • ഞായറാഴ്ച്ച കുടുംബശ്രീ, ജനശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങളില്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ 2 അംഗ സ്ക്വാഡ് തീരുമാനിച്ചു.
  • ബുധനാഴ്ച്ച പ്രദേശത്തെ മുഴുവന്‍ വീടുകളും കയറിയുള്ള സ്ക്വാഡ് പ്രവര്‍ത്തനം അമ്മമാരുടെ നേതൃത്വത്തില്‍ നടക്കണം.
  • വ്യക്തികളുടെയും സംഘങ്ങളുടെയും സംഭാവന സ്വീകരിക്കാന്‍ കരട് ലിസ്റ്റ് തയ്യാറാക്കി.
  • പ്രോഗ്രാം, ഭക്ഷണം, സാമ്പത്തികം കമ്മറ്റികള്‍ രൂപീകരിച്ചു.
സംഘാടക സമിതി തീരുമാനപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ അതേപ്രകാരം നടത്താന്‍ കഴിഞ്ഞു എന്നത് കൂട്ടായ്മയുടെ ഏറ്റവും മികച്ച വിജയമായി കാണുന്നു. അസൗകര്യങ്ങള്‍ കാരണം എം.എല്‍., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നറിയിച്ചിരുന്നു.



പ്രചരണത്തിനായി
  •  ഗൃഹ സന്ദര്‍ശനം
  • അനൗണ്‍സ്മെന്റ്
  • തുണിയില്‍ പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍ എന്നീ രീതികള്‍ അവലംബിച്ചു.
    നവംബര്‍ 9 ന് രാവിലെ 10.30 ന് സെമിനാര്‍ ആരംഭിച്ചു.വിദ്യാലയ വികസന സെമിനാറില്‍ അനൂപ് കല്ലത്ത് വിഷയം അവതരിപ്പിച്ചു. സി കെ സന്തോഷ് അധ്യക്ഷനായി. കെ ഇ വാസുദേവന്‍ സ്വാഗതം പറഞ്ഞു. അലോഷ്യസ് ജോര്‍ജ് ഫോക്കസ് 2015 വിശദീകരണം നടത്തി.
              ജില്ലാതല പരിപാടിയും വിദ്യാലയ വികസന സെമിനാറും പി കരുണാകരന്‍ എംപി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മണന്‍ അധ്യക്ഷനായി. വിദ്യാലയ വികസന നിധിയിലേക്ക് വ്യക്തികളും സന്നദ്ധസംഘടനകളും നല്‍കിയ സംഭാവന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍ ഏറ്റുവാങ്ങി. എ വിധുബാല വിദ്യാലയ വികസന പ്രതിജ്ഞ ചൊല്ലി. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. എം ബാലന്‍ എല്‍.എസ്.എസ് വിജയി വിവേക്.എം.എസ് ഉപജില്ലാ ശാസ്ത്രക്വിസ് ,ഗണിതക്വിസ് എന്നിവയിലെ വിജയി മിഥുന എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സംസാരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സി ജാനകി, പി കെ സണ്ണി, പാറക്കോല്‍ രാജന്‍, കെ പി ദീപ എന്നിവര്‍ സംസാരിച്ചു. വി വി വെള്ളുങ്ങ സ്വാഗതവും കെ ഇ വാസുദേവന്‍ നന്ദിയും പറഞ്ഞു.

    ചിത്രങ്ങളിലൂടെ..... 

    റെജിസ്ടേഷന്‍



    വികസന സെമിനാര്‍
    ഉച്ചഭക്ഷണം


     ഉദ്ഘാടനചടങ്ങ്






     വിദ്യാലയ വികസന പ്രതിജ്ഞ
     അല്പം കുശലം
     വിദ്യാലയ വികസന നിധി ഏറ്റുവാങ്ങല്‍





    അനുമോദനം

    ആശംസകള്‍



    നന്ദി
    ശുചിത്വഭവനം ശുചിത്വ വിദ്യാലയം- സെമിനാര്‍

വൈകിട്ട്നടന്ന ശുചിത്വ സെമിനാറില്‍ കെ.എം.അനില്‍കുമാര്‍ ക്ലാസെടുത്തു. കുട്ടികളെക്കൂടാതെ 246 പേര്‍ സെമിനാറില്‍ പങ്കെടുത്തു.ഓര്‍മ്മകളുടെ അയവിറക്കലും ഗാഢമായ ചര്‍ച്ചകളും നടന്ന ഒരു ദിനമായിരുന്നു ഇന്ന്. തീര്‍ച്ചയായും ഈ ദിനം വടക്കെപുലിയന്നൂര്‍ ഗവ.എല്‍.പി സ്കൂളിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടി വരും
     തീരുമാനങ്ങള്‍
    • സ്കൂള്‍ വികസന നിധിയിലേക്ക് പരമാവധി സംഭാവന സ്വീകരിക്കുക
    • ഒന്നിടവിട്ട ശനിയാഴ്ച്ചകളില്‍ കുട്ടികള്‍ക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പരിശീലനപരിപാടിവിദഗ്ദരെ പങ്കെടുപ്പിക്കണം
    • വിദ്യാലയവും നാട്ടുകാരും തമ്മിലുള്ള പരസ്പര സൗഹൃദം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ശനിയാഴ്ച്ചകളില്‍ സ്കൂള്‍ ലാബ് ഉപയോഗപ്പെടുത്തി കമ്പ്യൂട്ടര്‍ പരിശീലനം.
    • നാട്ടുകാരുടെ കൂട്ടായ്മയില്‍വിദ്യാലയ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളിലും ശുചിത്വ സന്ദേശമെത്തിക്കല്‍, മോസ് പിറ്റ് സ്ഥാപിക്കല്‍.
    •  

       

    1 comment:

    1. കുറേ ബ്ലോഗുകള്‍ നോക്കി.
      ഈ ബ്ലോഗില്‍ പോസ്റ്റിടുമ്പോള്‍ അതിന്റെ സമഗ്രതയ്ക് ഊന്നല്‍ നല്‍കുന്നു. അതിനാല്‍ എല്ലാം വായനക്കാരന് മനസിലാകും. പ്രക്രിയാപരമായ വിശദാംശങ്ങള്‍ എഴുതാന്‍ പലരും മറക്കുന്നു.
      വികസനസമിതി യോഗത്തിന്റെ നോട്ടീസ് കണ്ടിരുന്നു
      നന്നായി സംഘടിപ്പിച്ചതില്‍ അഭിനന്ദനം
      തീരുമാനങ്ങള്‍ കുറഞ്ഞു പോയി
      കാരണം വലയി സദസ്സ് തന്നെ.
      ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ഇടമില്ലാത്ത് ഇത്തരം മെഗോയോഗങ്ങള്‍ കുറച്ചു തീരുമാനങ്ങളിലൊതുങ്ങും
      ചില കാര്യങ്ങള്‍ പരിഗണനയ്കായി അവതരിപ്പിക്കുന്നു.

      വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ ഓരോ ക്ലാസിലും എന്തു പരിപാടി?
      കുട്ടികളുടെ സമഗ്ര വിസകനത്തിനെന്തു പ്രവര്‍ത്തനം? (വിദ്യാര്‍ഥികളുടെ എല്ലാവിധമായ കഴിവുകളും കണ്ടെത്താനും വികസിപ്പിക്കാനും എന്താണ് ചെയ്യേണ്ടത്?)
      കുട്ടികളുടെ പഠനപുരോഗതിയുടെ തെളിവുകള്‍ എങ്ങനെ സമൂഹത്തിലെത്തിക്കും?
      അധ്യാപകശേഷീ വികസനത്തിനുളള പ്രവര്‍ത്തനങ്ങള്‍?
      മാതൃകാവിദ്യാലയസങ്കല്പം എന്താണ്?
      1. ഭൗതികസൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എന്തെല്ലാം? എങ്ങനെ?
      2. ഭൗതികസൗകര്യങ്ങളുടെ ഉപയോഗം കാര്യക്ഷമമാണോ? മെച്ചപ്പെടുത്താനെന്താണ് വേണ്ടത്?
      3. പഠനനിലവാരം ഉയര്‍ത്താന്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നും എന്തെല്ലാം ഇടപെടലുകളാണ് പ്രതീക്ഷിക്കുന്നത്?
      4. ക്ലാസ് പി ടി എ മെച്ചപ്പെടുത്തുന്നതിന് ( ഉളളടക്കം, സംഘാടനം, പങ്കാളിത്തം) എന്താണ് നിര്‍ദ്ദേശിക്കാനുളളത്?
      ഇവയൊക്കെ ആലോചിക്കാന്‍ കഴിയണം.
      കഴിയുമെന്നു കരുതുന്നു.
      5. വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അലോചിക്കണം
      1. അധ്യാപകര്‍ ചെയ്യേണ്ടവ
      2. പ്രഥമാധ്യാപിക ചെയ്യണ്ടവ
      3. എസ്‍ ആര്‍ ജി ചെയ്യേണ്ടവ
      4. പിന്തുണാസംവിധാനം ചെയ്യേണ്ടവ
      5. എസ് എം സി ചെയ്യേണ്ടവ
      6. തദ്ദേശസ്വയംഭരണസ്ഥാപനം ചെയ്യേണ്ടവ
      7. സമൂഹം ചെയ്യേണ്ടവ
      6. അധ്യാപകരുടെ അക്കാദമികാസൂത്രണം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടോ? ഏതെല്ലാം കാര്യങ്ങളില്‍ ടിക് ചെയ്യുക
      ടീച്ചിംഗ് മാന്വല്‍
      വിലയിരുത്തല്‍ പേജിലെ കുറിപ്പുകള്‍-
      അധ്യാപനത്തിനിടയിലെ നിരന്തരവിലയിരുത്തല്‍ പ്രക്രിയ-
      യൂണിറ്റ് ടെസ്റ്റും ഫല വിശകലനവും-
      കുട്ടികളുടെ നോട്ട് ബുക്ക് സമഗ്രമാക്കാനുളള ഇടപെടലും ഫീഡ്ബാക്ക് നല്‍കലും-
      പഠനോപകരണ ഉപയോഗം-
      പരിഹാരബോധനം-
      വ്യക്തിഗത പരിഗണന-
      റഫറന്‍സിംഗ്-
      എസ് ആര്‍ ജിയിലെ ഇടപെടല്‍-
      ക്ലാസ് പി ടി എയ്ക്കു വേണ്ട തയ്യാറെടുപ്പ് -
      ഐ ടി പ്രയോജനപ്പെടുത്തിയുളള അധ്യാപനം-

      ReplyDelete

    നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......