ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Friday, 7 November 2014


എവി‌ടെയാ ഞങ്ങള്‍ പിന്നോക്കം

കാസറഗോഡ് കേരളത്തിലെ ആദ്യ ബ്ലോഗ് അധിഷ്ഠിത ജില്ല

എല്‍.പി വിഭാഗത്തിലെ പുരസ്ക്കാരം വടക്കേപുലിയന്നൂരിന്

    
 
ഇന്ന് ഞങ്ങള്‍ക്ക് ഏറെ സന്താഷമുണ്ടായ ദിവസമാണ്.വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ വിദ്യാലയങ്ങളെയും വിദ്യാഭ്യാസ ഓഫീസുകളെയും വിവരസാങ്കേതിക വിദ്യയുടെ ശൃംഖല ഉപയോഗിച്ച് ബന്ധിപ്പിച്ചBLEND-Blog for Dynamic Educational Network ജില്ലാതല പ്രഖ്യാപനം നടന്ന ദിവസം. ഒപ്പം എല്‍.പി വിഭാഗത്തില്‍ മികച്ചബ്ലോഗിനുള്ള പുരസ്ക്കാരം ഞങ്ങള്‍ക്ക് ലഭിക്കുയും ചെയ്തു.കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബഹു.എം.പി.ശ്രി പി.കരുണാകരന്‍ ജില്ലയെ സമ്പൂര്‍ണ്ണ ബ്ലോഗ് അധഷഠിത ജില്ലയായി പ്രഖ്യാപിച്ചുകാസറഗോഡ് എം.എല്‍.എ ശ്രീ.എന്‍..നെല്ലിക്കുന്ന് പുരസ്ക്കാര വിതരണം നടത്തി.


കാസര്‍ഗോഡ് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്,ഡയറ്റ്,RMSA,SSA,IT@SCHOOL,അധ്യാപക സംഘടനകള്‍,എന്നിവര്‍ ഉള്‍പ്പെട്ട ജില്ലാ വിദ്യാഭ്യാസ സമിതിയാണ് സ്ക്കൂള്‍ വിദ്യാഭ്യാസ രംഗത്തെ കാസര്‍ഗോഡ് ജില്ലയുടെ മുന്നേറ്റത്തിന് BLEND ആവിഷ്ക്കരിച്ചത്.അഡ്വക്കേറ്റ് ശ്യാമളാദേവി ,DDE സി. രാഘവന്‍,ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേര്‍സണ്‍ ശ്രിമതി സുജാത , ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.വി. കൃഷ്ണകുമാര്‍, SSA ജില്ലാപ്രോജക്ട് ഓഫീസര്‍ ഡോ. എം ബാലന്‍,കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസര്‍ സൗമിനി കല്ലത്ത്,കാസര്‍ഗോഡ് വിദ്യാഭ്യാസ ഓഫീസര്‍ എന്‍. സദാശിവ നായിക്ക് എന്നിവര്‍ സംസാരിച്ചു.



ഞങ്ങളോടൊപ്പം പുരസ്ക്കാരം ലഭിച്ച മറ്റു വിദ്യാലയങ്ങള്‍ 

ഹൈസ്കൂള്‍ വിഭാഗം

യു പി വിഭാഗം
എല്‍ പി വിഭാഗം

ബ്ലെന്റിനെക്കുറിച്ച് ശ്രീ. ‌‌ടി.പി കലാധരന്‍ മാസ്റ്റര്‍ 

 


വിദ്യാഭ്യാസരംഗത്ത് മാതൃകകള്‍ സൃഷ്ടിക്കാനും നിലവിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇടപെടേണ്ട അക്കാദമികസ്ഥാപനമാണ് ഡയറ്റ്.പക്ഷേ പല ഡയറ്റുകളും സമൂഹത്തിന്റെ പ്രതീക്ഷയ്കൊത്തുയരുന്നില്ല. ഡയറ്റുകള്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയില്ലാത്തവയോ ആവര്‍ത്തനവിരസതയുളളതോ ആണ് എന്ന വിമര്‍ശനം നിലവിലുണ്ട്. ഓരോ വര്‍ഷവും ജില്ലിയിലെ അക്കാദമിക രംഗത്ത് എന്തു ഉണര്‍വുണ്ടാക്കാന്‍ ഓരോ ഡയറ്റിനും കഴിഞ്ഞു എന്നതില്‍ ആത്മപരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ് കാസര്‍ഗോഡ് ഡയറ്റിന്റെ ഇടപെടല്‍.ആ ഡയറ്റിലെ സാരഥികളെ എന്റെ അനുമോദനം അറിയിക്കുന്നു.
  • ജില്ലയിലെ ജനപ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും എല്ലാം ആവേശം നല്‍കാന്‍ ഡയററിനു കഴിഞ്ഞു.
  • പിന്തുണ ആര്‍ജിക്കാനായി.
    • ഔദ്യോഗിക ജനകീയ കൂട്ടായ്മ വളര്‍ത്താനായി
  • അവരുടെ മനസില്‍ ഇടം ഉറപ്പിക്കുകയും ചെയ്തു.
  • ടോട്ടല്‍ കവറേജുളള മൂന്നു പ്രവര്‍ത്തനങ്ങളാണവിടെ നടക്കുന്നത്.
    • എല്ലാ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ്,
    • എല്ലാ ഹൈസ്കൂളുകള്‍ക്കും സ്റ്റെപ്,
    • എല്ലാ പ്രൈമറി വിദ്യാലയങ്ങള്‍ക്കും സാക്ഷരം.
    • കൂടാതെ വിഭവസിഡികള്‍ ഐ ടി @ സ്കൂളിന്റെ കൂടി സഹായത്തോടെ നല്‍കല്‍..
ബ്ലോഗ് വിദ്യാലയമികവിലേക്കുളള ഉപാധികൂടിയാണ്.നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ധാരാളം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. എന്നാല്‍ ഇവ വേണ്ടത്ര അളവില്‍ രക്ഷിതാക്കളിലേക്കോ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ശ്രദ്ധയിലേക്കോ പൊതുസമൂഹത്തിലേക്കോ എത്തുന്നില്ല. മികച്ച മാതൃകകള്‍ വിദ്യാലയങ്ങള്‍ തമ്മില്‍ പങ്കുവെക്കുന്നതിനുള്ള സാധ്യതയും കുറവാണ്. നന്നായി പ്രവര്‍ത്തിക്കുന്ന പല വിദ്യാലയങ്ങള്‍ക്കും അവിടുത്തെ അധ്യാപകര്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല എന്നതാണ് ഇതിന്റെ ആത്യന്തികഫലം. ചെയ്യുന്ന പല നല്ല കാര്യങ്ങള്‍ക്കും കൃത്യമായ ഡോക്യുമെന്റേഷനില്ല എന്നത് മറ്റൊരു പ്രശ്നമാണ്.
വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൈക്കൊള്ളുന്ന പല തീരുമാനങ്ങളും എല്ലാ അധ്യാപകരും അറിയുന്നില്ല എന്ന പ്രശ്നവും നിലനില്‍ക്കുന്നു. ഫോണ്‍ വഴിയോ മെയില്‍ വഴിയോ കോണ്‍ഫറന്‍സുകള്‍ വഴിയോ നല്‍കുന്ന സന്ദേശം പലയിടത്തും ഹെഡ് മാസ്റ്റര്‍മാരില്‍ ഒതുങ്ങുകയാണ്. ഇത് വിവരച്ചോര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. കാര്യങ്ങളുടെ ഫലപ്രാപ്തിയെ ഇതൊക്കെയും ബാധിക്കുന്നുണ്ടെന്നതില്‍ സംശയമില്ല.
ഇത്തരം പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമെന്ന നിലയിലാണ് എല്ലാ സ്ഥാപനങ്ങള്‍ക്കും ബ്ലോഗുകള്‍ നിര്‍മിക്കാനും അവ തമ്മില്‍ ബന്ധിപ്പിക്കാനും ബ്ലോഗുകള്‍ വഴിയിള്ള വിവരവിനിമയം സാധ്യമാക്കാനുമുള്ള പദ്ധതി ഡയറ്റ് മുന്നോട്ടുവെച്ചത്.
കാസര്‍ഗോഡ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലോഗുകള്‍ വഴി പരസ്പരം ബന്ധിപ്പിക്കുന്ന നൂതനപരിപാടിയാണ് 'ബ്ലെന്റ് '. കാസര്‍ഗോഡ് ഡയറ്റ്, കാസര്‍ഗോഡ് ഐ ടി @ സ്കൂള്‍ പ്രോജക്റ്റിന്റെ സാങ്കേതികസഹായത്തോടെ ആവിഷ്കരിച്ച ഈ പദ്ധതി ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിലാണ് ജില്ലയിലെങ്ങും നടപ്പിലാക്കുന്നത്.
നാള്‍വഴികളിലൂടെ
    1. ഡയറ്റിലെ ഫാക്കല്‍ട്ടി യോഗത്തില്‍ 'ബ്ലെന്റി'ന്റെ കര്‍മപദ്ധതി ചര്‍ച്ച ചെയ്തു.
    2. എല്‍ പി, യു പി, ഹൈസ്കൂള്‍, ടി ടി ഐ, വിവിധ വിദ്യാഭ്യാസ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ക്കുവീതം പരിശീലനം നല്‍കാനും എല്ലാ സ്ഥാപനങ്ങള്‍ക്കും ബ്ലോഗുകള്‍ നിര്‍മിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറ്റിന്റെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
    3. ഡയറ്റിലെ ഇ ടി ഫാക്കല്‍ട്ടി അംഗങ്ങള്‍, ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവരുടെ സംയുക്തയോഗത്തില്‍ വെച്ച് പദ്ധതിക്ക് പ്രായോഗികരൂപം നല്‍കി.
    4. തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് അധ്യാപകര്‍ക്ക് ഐ ടി @ സ്കൂളിന്റെ സഹായത്തോടെ നാലു ദിവസത്തെ പരിശീലനം നല്‍കി
    5. വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് നല്‍കിയ രണ്ടു ദിവസത്തെ പരിശീലനത്തിലൂടെ എല്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കും ബ്ലോഗ് എന്ന ലക്ഷ്യം നേടി
    6. ജില്ലയിലെ മുഴുവന്‍ എല്‍ പി, യു പി, ഹൈസ്കൂള്‍, ടി ടി ഐ കളില്‍ നിന്നും ഐ ടി പരിചയമുള്ള ഒരധ്യാപകനെ വീതം കണ്ടെത്തി. 26 ബാച്ചുകളിലായി രണ്ടു ദിവസം വീതമുള്ള രണ്ട് ഘട്ടങ്ങളിലൂടെ നാലുദിവസത്തെ ബ്ലോഗ് നിര്‍മാണ പരിശീലനം നല്‍കി. പരിശീലനങ്ങളില്‍ പല കാരണങ്ങളാല്‍ എത്തിച്ചേരാത്ത ചുരുക്കം സ്കൂളുകള്‍ക്ക് പ്രത്യേകബാച്ച് നടത്തിക്കൊണ്ട് എല്ലാ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് എന്ന ലക്ഷ്യവും കൈവരിച്ചു.
    7. പല ബ്ലോഗുകളും തുടങ്ങിയേടത്തു നില്‍ക്കുന്നു എന്ന കണ്ടെത്തലിന്റെ
    അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കുന്നതിന് ഏകദിന ഓണ്‍ലൈന്‍ ക്ലിനിക്ക് നടത്തി.
    8. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ബ്ലോഗുകള്‍ കൈകാര്യം ചെയ്യാനും കമന്റുകള്‍ നല്‍കാനും പോസ്റ്റിങ്ങ് നടത്താനുമുള്ള ഏകദിന പരിശീലനം നല്‍കി. ഈ പരിശീലനത്തില്‍ ഓഫീസുകളില്‍ ഇപ്പോള്‍ ബ്ലോഗിന്റെ ചുമതല വഹിക്കുന്ന ജീവനക്കാരെയും ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളെയും പങ്കെടുപ്പിച്ചു.
    9. ഓരോ ഉപജില്ലയിലും കേന്ദ്രീകരിച്ചു നടത്തിയ തല്‍സമയസഹായത്തിലൂടെ എല്ലാ ബ്ലോഗുകളെയും ചുരുങ്ങിയ നിലവാരത്തിലെങ്കിലും എത്തിക്കുക, ലിങ്കുകള്‍ മുഴുവന്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങള്‍ സാധ്യമാക്കി.
    10. അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മറ്റും പരിചയപ്പെടുത്തിക്കൊണ്ടുള്ള ചടങ്ങില്‍ വെച്ച് വിദ്യാലയ ബ്ലോഗുകള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
    11. എല്ലാ എ ഇ ഒ, ഡി ഇ ഒ മാരുടെയും കീഴിലുള്ള സ്കൂള്‍ ബ്ലോഗുകളും ഓഫീസ് ബ്ലോഗുകളും പൂര്‍ത്തിയായതിന്റെ പ്രഖ്യാപനച്ചടങ്ങ് നടന്നു.
    12. ബ്ലോഗിന്റെ ഉപയോഗം മെച്ചപ്പെടുത്താനുള്ള ഉപാധിയെന്ന നിലയില്‍ മികച്ച വിദ്യാഭ്യാസ ബ്ലോഗുകളെ പുരസ്കാരം നല്‍കി അംഗീകരിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസജില്ലകളിലെ മികച്ച ഹൈസ്കൂള്‍ ബ്ലോഗുകള്‍ തെരഞ്ഞെടുത്തു.



 

 



No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......