ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Friday, 7 November 2014

വിദ്യാലയ വികസനസെമിനാറും ഫോക്കസ് 2015 

ജില്ലാതല ഉദ്ഘാടനവും വ‌ടക്കേപുലിയന്നൂരില്‍

    മികവിന്റെ പാതയില്‍ മുന്നേറുമ്പോഴും ഞങ്ങള്‍ അല്പം ദു:ഖിതരാണ്.മറ്റൊന്നുമല്ല കുട്ടികളുടെ എണ്ണക്കുറവ് തന്നെ പ്രശ്നം.കൂടാതെ നല്ല ഒരു കളിസ്ഥലമില്ലാത്തതും സ്കൂള്‍ വാന്‍ നടത്തിപ്പ് തുടങ്ങിയവയെല്ലാം പ്രശ്നം തന്നെ.
വിദ്യാലയ വികസനം കുട്ടികളു‌‌ടെയും രക്ഷിതാക്കളുടെയും അധ്യാപരുടെയുംമാത്രം പ്രശ്നമല്ലല്ലോ. നാട്ടുകാരെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും എല്ലാവരെയും കൂട്ടുപിടിക്കാം.അങ്ങനെയാണ് വികസന സെമിനാറിനെക്കുറിച്ചാലോചിച്ചത്. ഫോക്കസിന്‍റെ ഭാഗമായി ഞങ്ങളും കൂട്ടുചേര്‍ന്നു.

നവംബര്‍ 9 ഞായറാഴ്ച നടക്കുന്ന വികസന സെമിനാറിലേക്കും ഫോക്കസ് 2015 ഉദ്ഘാടനപരിപാടിയിലേക്കും ഏവരേയും ക്ഷണിക്കുന്നു.

സെമിനാര്‍ വിശേഷങ്ങളും നാള്‍വഴികളും സെമിനാറിനു ശേഷം...വിശേഷങ്ങള്‍ക്കായി കാത്തിരിക്കുമല്ലോ.

ടീം ബ്ലോഗ്

ജി.എല്‍.പി.എസ് വടക്കേപുലിയന്നൂര്‍

No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......