എന്റെ പിറന്നാള്‍ ഓര്‍മ്മയ്ക്കായ്.....
ഈ വര്‍ഷത്തെ വായനാവാരത്തിലാണ് പിറന്നാള്‍ ലൈബ്രറിയേക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചത്.എല്ലാവരുടെയും പിറന്നാള്‍ ഓര്‍മ്മയ്ക്കായ് സ്കൂള്‍ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കുക.നല്ല കാര്യം
തീരുമാനമെടുത്ത ശേഷം ആദ്യ പിറന്നാള്‍ വന്നെത്തിയത് മൂന്നാം ക്ലാസിലെ ദീപക് ചന്ദ്രന്റേതാണ്.അവന്‍ മൂന്ന് പുസ്തകങ്ങള്‍ പിറന്നാള്‍ലൈബ്രറിയിലേക്ക് സമ്മാനിച്ചു. അടുത്ത ദിവസം നാലാം ക്ലാസിലെ മിഥുനയുടെ പിറന്നാള്‍.അവളുടെ വകയും മൂന്ന് പുസ്തകങ്ങള്‍. സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. വരും ദിവസങ്ങളില്‍ പിറന്നാള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിക്കാന്‍ പിറന്നാളിനായ് കാത്തിരിക്കുകയാണ് കൂട്ടുകാര്‍.
No comments:
Post a Comment
നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......