ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Thursday, 14 August 2014

സ്വാതന്ത്ര്യദിനാഘോഷം

 

     സ്വാതന്ത്ര്യത്തിന്റെ അറുപത്തിയെട്ടാം വാര്‍ഷികം സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.പരിപാടിക്ക് മുന്നോടിയായി എസ്.ആര്‍,ജി-എസ്.എം.സി തല ആസൂത്രണം നടന്നു. മുന്‍കൂട്ടി നടന്ന പ്രവര്‍ത്തനങ്ങള്‍
  • പതാക നിര്‍മ്മാണം -വിവിധ ക്ലാസുകളില്‍ നീളം, വീതി ,വലുതാക്കുമ്പോള്‍ നീളവും വീതിയും തമ്മിലുള്ള ബന്ധം, നിറം നല്‍കല്‍, മുറിക്കല്‍,ഒട്ടിക്കല്‍ എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തനം നടന്നത്
  • സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കവിതകള്‍, ദേശഭക്തിഗാനങ്ങള്‍  കണ്ടെത്തല്‍, ആലാപനം ,കേള്‍പ്പിക്കല്‍.( ​ഐ.സി.ടി സംവിധാനം പ്രയോജനപ്പെടുത്തി)
  • സ്കൂള്‍ അലങ്കരിക്കല്‍
സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേക അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ഇ വാസുദേവന്‍ പതാകയുയര്‍ത്തി. എസ്.എം.സി ചെയര്‍മാന്‍ ശ്രീ.സി.കെ സന്തോഷ് ,മാതൃസമിതി കണ്‍വീനര്‍ ദീപ ​എന്നിവര്‍ പങ്കെടുത്തു. പതാകഗാനങ്ങളും ദേശഭക്തിഗാനങ്ങളും ആലപിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.





സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ആഗസ്ത് 18 വൈകുന്നേരം 3 മണിക്ക് സ്കൂളില്‍വെച്ച് സ്വാതന്ത്ര്യത്തിന്റെ നാള്‍ വഴികള്‍ വീഡിയോ പ്രദര്‍ശനം നടക്കും 

No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......